വിദ്യാര്‍ഥികളെ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി ആദരിച്ചപ്പോൾ.
കൂരാച്ചുണ്ട്: ദേശീയ ശാസ്ത്രീയ ബാല വൈജ്ഞാനിക പ്രദർശിനി പരിപാടിയിൽ പ്രോജക്ട് അവതരിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട കല്ലാനോട് സെന്റ് മേരീസ് സ്കൂൾ വിദ്യാര്‍ഥികളായ റിച്ചാർഡ് ടി. നിക്സൺ, സാവിയോ ജോബിൻ എന്നിവരെ കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ബിജു കടലാശേരി, സ്ഥിരംസമിതി അംഗങ്ങളായ ബിന്ദുമോൾ തോമസ് കളപ്പുരയ്ക്കൽ, ഡാർളി ഏബ്രാഹം പുല്ലംകുന്നേൽ, ചെറിയാൻ ജോസഫ് അറയ്ക്കൽ, മെംബർമാരായ സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, എൻ.ജെ. ആൻസമ്മ,
അസി. സെക്രട്ടറി കെ.പി. മനിൽകുമാർ, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ജോബ്, വൈസ് ചെയർപേഴ്സൺ സമീറ കരിങ്കപ്പാറ, ശ്രുതി അനൂപ്, ടെസ്ലിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews