x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല​യി​ൽ സം​സ്ഥാ​ന സീ​നി​യ​ർ റാ​ങ്കിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് 

വെബ് ഡെസ്ക്
Published: July 14, 2026 11:02 PM IST | Updated: July 14, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ബാ​ഡ്മി​ന്‍റ​ൺ (ഷ​ട്ടി​ൽ) അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 22 മു​ത​ൽ 26 വ​രെ തി​രു​വ​ല്ല പ്രൈം ​സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല സീ​നി​യ​ർ റാ​ങ്കിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും.ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വി​വി​ധ ഉ​പ​സ​മി​തി​ക​ള​ട​ങ്ങി​യ 51 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ്. ലേ​ഖ എ​ന്നി​വ​ർ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്. തി​രു​വ​ല്ല സ​ബ് ക​ള​ക്‌​ട​ർ സു​മി​ത് കു​മാ​ർ ഠാ​ക്കൂ​ർ, ത​ഹ​സി​ൽ​ദാ​ർ ജോ​ബി​ൻ കെ. ​ജോ​ർ​ജ്, മു​ത്തൂ​റ്റ് എം​ക്രെ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​റോ​യ് എം. ​മാ​ത്യു മു​ത്തൂ​റ്റ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ അം​ഗം ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ബാ​ബു എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

സം​ഘാ​ട​ക സ​മി​തി​യി​ൽ ടി. ​ബി​നു​രാ​ജ്, ടി.​ആ​ർ. രാ​ജേ​ഷ് , വി​നോ​ജ് മാ​മ്മ​ൻ, മാ​ത്യു തോ​മ​സ്, ജോ​ർ​ജ് പു​ത്ത​ൻ​മ​ഠം, ടൂ​ർ​ണ​മെ​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ജു ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റി​ൽ നൂ​റു​ക​ണ​ക്കി​ന് കാ​യി​ക​താ​ര​ങ്ങ​ൾ മാ​റ്റു​ര​യ്ക്കും.അ​ണ്ട​ർ-19, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ, വ​നി​ത, പു​രു​ഷ സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മി​ക്സ​ഡ് ഡ​ബി​ൾ​സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 16 ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച കാ​യി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച പ്രൈം ​സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി സ്റ്റേ​ഡി​യം തി​രു​മൂ​ല​പു​രം തി​രു​വ​ല്ല​യി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Nattuvishesham LocalNews

Recent News

Corehub Up