x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ലം ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല: കാ​ർ​ഡ​മം ഫെ​ഡ​റേ​ഷ​ൻ

വെബ് ഡെസ്ക്
Published: July 14, 2026 11:21 PM IST | Updated: July 14, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

ക​ട്ട​പ്പ​ന: തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച് ഏ​ലം ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ർ​ഡ​മം പ്ലാ​ന്‍റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ൽ-​നി​നോ പ്ര​തി​ഭാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ കേ​ര​ള​ത്തി​ലെ സു​ഗ​ന്ധ​വി​ള ഉ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചി​ല​ർ വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്.
രാ​ജ്യ​ത്ത് ജൂ​ണി​ൽ മ​ൺ​സൂ​ൺ ദു​ർ​ബ​ല​മാ​യി​രു​ന്നെ​ന്നും ജൂ​ലൈ​യി​ൽ മെ​ച്ച​പ്പെ​ട്ട മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നു​മാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​നെ, മ​ൺ​സൂ​ൺ ജൂ​ലൈ​യി​ൽ മെ​ച്ച​പ്പെ​ടു​മെ​ന്നും ഏ​ലം, കു​രു​മു​ള​ക്, ജാ​തി, കാ​പ്പി മേ​ഖ​ല​യ്ക്കു ഗു​ണ​മാ​കു​മെ​ന്നും ഉ​ദ്പാ​ദ​ന​വും ഗു​ണ​മേ​ന്മ​യും വ​ർ​ധി​ക്കു​മെ​ന്നു​മാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാണ്.

മ​ന്ത്രി കേ​ര​ള​ത്തി​ലെ മ​ൺ​സൂ​ൺ പ്ര​തി​പാ​ദി​ക്കാ​തെ​യാ​ണ് സം​സാ​രി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഇ​ട​വം, മി​ഥു​നം മാ​സ​ങ്ങ​ളി​ൽ ല​ഭി​ക്കേ​ണ്ട മ​ഴ​യു​ടെ അ​ള​വി​ൽ 33 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് ഏ​ല​ത്തി​ന്‍റെ ഉ​ത്പാദ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. മ​ഴ​ക്കു​റ​വ് ഈ ​നി​ല​യി​ൽ തു​ട​ർ​ന്നാ​ൽ ഏ​ലം കൃ​ഷി വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ്റ്റെ​നി പോ​ത്ത​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. സ​ന്തോ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Cardamom farmers

Recent News

Corehub Up