സമരപരിപാടി കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കല്ലറയിൽ പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങിയതിനെ തുടർന്ന് വെച്ചൂർ, കല്ലറ പഞ്ചായത്തുകളെ കല്ലറ സ്റ്റേഷന്റെ പരിധിയിലാക്കിയതോടെ കല്ലറ പോലീസ് സ്റ്റേഷൻ ഏറ്റുമാനൂർ കോടതിയുടെ പരിധിയിലേക്ക് മാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് വൈക്കത്തെ അഭിഭാഷകർ ഇന്നലെ കോടതി ബഹിഷ്കരിച്ചു. വൈക്കം കോടതിക്ക് മുന്നിൽ നടന്ന പ്രതിഷേധ സമരപരിപാടി കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മധു ഏബ്രഹാം അധ്യക്ഷക്ഷത വഹിച്ചു.
വൈക്കം ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശശികുമാർ, നഗരസഭാ ചെയർമാൻ അബ്ദുൾസലാം റാവുത്തർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാസോമൻ, വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അജി, വൈസ് പ്രസിഡന്റ് അഭിഷേക്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മോഹൻ ഡി. ബാബു, പി. ശശിധരൻ, എം.ഡി. ബാബുരാജ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എം.ജി.രഞ്ജിത്ത്, അഡ്വ. എം.പി. മുരളീധരൻ, അഡ്വ. കെ.ആർ.അനിൽകുമാർ, അഡ്വ. ജോജി അലക്സ്, അഡ്വ. സാജു വാതപ്പള്ളി,അഡ്വ. കെ. പ്രസന്നൻ , അഡ്വ. കെ. കൃഷ്ണകുമാർ, അഡ്വ. പി.ആർ. പ്രമോദ്, അഡ്വ.ജോർജ് ജോസഫ്,അഡ്വ. കെ.പി.ശിവജി , അഡ്വ. എ. മനാഫ്, അഡ്വ. സ്മിതാസോമൻ, ക്ലർക്ക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. അശോക് കുമാർ, അഡ്വ. ജോർജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews