പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ വെളിയനാട് ആദിത്യാലയം രാഹുല്‍ രാജേഷി(26)നെ ചങ്ങനാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി. മോഷണത്തിനുശേഷം ഇയാള്‍ രാത്രികാലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാമ്മൂട് പാലമറ്റത്തുള്ള റബര്‍ തോട്ടത്തിനു നടുവിലുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇയാള്‍ മോഷ്ടിച്ച തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഒരു ബൈക്ക് ഇവിടെനിന്ന് പോലീസ് കണ്ടെടുത്തു. ഒരു സ്കൂട്ടര്‍ നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു.
മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് സോളാര്‍ ബാറ്ററികള്‍, റബര്‍ഷീറ്റ്, ഒട്ടുപാല് തുടങ്ങിയ സാമഗ്രികള്‍ മോഷ്ടിച്ചുവിറ്റ് അടിച്ചുപൊളി ജീവിതം നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. പോലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ചങ്ങനാശേരി, എടത്വ, കൊല്ലം ഈസ്റ്റ്, ഇലക്ട്രിക് വയര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ അരഡസനിലേറെ കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
Tags :