റവ. ഡോ. ടി.ഡബ്ല്യു. സുഗതകുമാർ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്: ദക്ഷിണ കേരള മഹായിടവക സിഎസ്ഐ മുളമുക്ക് ഇടവകയുടെ 35-ാമത് സഭാ ദിനാഘോഷവും കൺവൻഷനുകളും സമാപിച്ചു.
ബൈബിൾ പാരായണം, കൺവൻഷൻ യോഗങ്ങൾ, ഭവന സന്ദർശനം, പപ്പറ്റ് ഷോ, മാജിക് ഷോ, വനിതാ സമ്മേളനം, 25-ാം വാർഷികം ആഘോഷിച്ച ദന്പതിമാരെയും 70 വയസു പൂർത്തിയാക്കിയ മുതിർന്ന പൗരന്മാരെയും ആദരിക്കൽ, എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കൽ എന്നിവയും നടന്നു. സമാപന സമ്മേളനം നെടുമങ്ങാട് ഡിസ്ട്രിക്ട് ചെയർമാൻ റവ. ഡോ. ടി.ഡബ്ല്യു. സുഗതകുമാർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. എ. രാജീവ് അധ്യക്ഷനായി. ഇളവട്ടം ബി. മോഹനൻ, വി.കെ. ബാബുരാജ്, നിക്സൺ ടി.മാത്യു, ബൻ റോയ്, മന്നൂർക്കോണം സത്യൻ എന്നിവർ പ്രസംഗിച്ചു.
സഭാദിന സ്തോത്രാരാധന, സ്നാന ശുശ്രൂഷ, തിരുവത്താഴ ശുശ്രൂഷ എന്നിവയോടെ ആഘോഷം സമാപിച്ചു.
Tags : Nattuvishesham LocalNews