മന്തക്കാട് കാറ്റിൽഫീഡ് ഫാക്ടറിക്കുമുന്നിൽ ക്ഷീരകർഷകർ നടത്തിയ പ്രതിഷേധസമരം സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
മലന്പുഴ: കാലിത്തീറ്റ വിലവർധനവിനും സബ്സിഡി പിൻവലിച്ചതിനുമെതിരേ ക്ഷീരകർഷകർ മന്തക്കാട് കാറ്റിൽഫീഡ് ഫാക്ടറിക്കുമുന്നിൽ പ്രതിഷേധസമരം നടത്തി. സുമേഷ് അച്യുതൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മിൽമ ഫെഡറേഷൻ കാലിത്തീറ്റ സബ്സിഡി പിൻവലിച്ച നടപടി ആയിരക്കണക്കിന് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നു സമരത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു.
ക്ഷീരമേഖലയെ തകർക്കുന്ന ഈ തീരുമാനം സ്വകാര്യ കാലിത്തീറ്റ കന്പനികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും അവർ ആരോപിച്ചു. ക്ഷീരകർഷകരുടെ ജീവിതോപാധിയെ നേരിട്ട് ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് മിൽമ ഫെഡറേഷൻ ഉടൻ പിന്മാറണമെന്നും ആവശ്യങ്ങൾ പരിഗണിക്കാത്തപക്ഷം കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എസ്.കെ. അനന്തകൃഷ്ണൻ, എം.പി. രാധാകൃഷ്ണൻ, പുണ്യകുമാരി, എസ്.കെ. ജയകാന്തൻ, രാജമാണിക്യം, കെ.കെ. സോമി, സച്ചിദാനന്ദൻ, ഗോപാലകൃഷ്ണൻ, രംഗനാഥൻ പ്രസംഗിച്ചു.