x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ര​ണ്ടു​മാ​സ​മാ​യി കു​ടി​വെ​ള്ള​മി​ല്ല

വെബ് ഡെസ്ക്
Published: July 15, 2026 02:22 AM IST | Updated: July 15, 2026 02:22 AM IST

ച​ളി​ങ്ങാ​ട് കു​ടി​വെ​ള്ള​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ.

വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ് നാ​ട്ടു​കാ​ർ

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് ശി​വ​ന​ട​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ര​ണ്ടു​മാ​സ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു.

തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. നാ​ട്ടി​ക ഫ​ർ​ക്ക ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ള വി​ത​ര​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. പൈ​പ്പ് മാ​റ്റി പു​തി​യ ലൈ​ൻ സ്ഥാ​പി​ച്ച​ശേ​ഷം വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും ച​ളി​ങ്ങാ​ട് ശി​വ​ന​ട​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള 300 ല​ധി​കം വീ​ടു​ക​ളി​ലേ​ക്ക് ഇ​തു​വ​രെ ശു​ദ്ധ​ജ​ലം എ​ത്തി​യി​ട്ടി​ല്ല.
പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി​ത​വ​ണ വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​ൽ പ​രാ​തി ന​ൽ​കി​യ​താ​യും ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ​ക​ണ്ട​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​വ​ട്ടം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​യും പ​രി​ഹാ​ര​ശ്ര​മ​ങ്ങ​ളും ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്.
ഇ​തോ​ടെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ചെ​ത്തു​ക​യും പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും​ചെ​യ്തു. തു​ട​ർ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് റോ​ഡ് കു​ഴി​ച്ച് പൈ​പ്പ് ലൈ​ൻ ക​ണ്ടെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Tags : Local News Nattuvishesham no drinking water two months

Recent News

Corehub Up