x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ന് ഓ​വ​റോ​ള്‍ ചാന്പ്യൻഷിപ്പ്

വെബ് ഡെസ്ക്
Published: July 15, 2026 03:06 AM IST | Updated: July 15, 2026 03:06 AM IST

റ​ണ്ണ​റ​പ്പാ​യ കൊ​ല്ലം ത​ങ്കേ​ശേ​രി ഇ​ന്‍​ഫ​ന്റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ടീം


കൊ​ല്ലം: ലാ​ല്‍ ബ​ഹ​ദൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന സി​ഐ​എ​സ്‌​സി​ഇ കേ​ര​ള റീ​ജ​ണൽ ഐ​സി​എ​സ്ഇ/​ഐ​എ​സ്‌​സി സോ​ണ്‍ ‘എ' ​അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് തോ​മ​സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ 357 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ള്‍ ചാന്പ്യന്‍​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി. കൊ​ല്ലം ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ 231 പോ​യി​ന്‍റ് നേ​ടി റ​ണ്ണ​റ​പ്പാ​യി.

ര​ണ്ടാം ദി​ന​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ അ​സി​. പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ രാ​ജേ​ഷ് കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഓ​വ​റോ​ള്‍ നേ​ടി​യ വി​ജ​യി​ക​ള്‍​ക്ക് അ​ദ്ദേ​ഹം ട്രോ​ഫി​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.


എ​എ​സ്‌​ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റും ത​ങ്ക​ശേ​രി ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫാ. ഡോ. ​സി​ല്‍​വി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സോ​ണ​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ജോ​ണി ടീം ​ചാ​പ്യ​ന്‍​ഷി​പ്പ് നേ​ടി​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. വേ​ള്‍​ഡ് വു​മ​ണ്‍ ബോ​ക്‌​സിം​ഗ് ചാന്പ്യന്‍ കെ.​സി. ലേ​ഖ, ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ള്‍ വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​മ​നോ​ജ് ആ​ന്‍റണി, ഫാ. ​പ്രി​ന്‍​സ്, ജൂ​ണിയ​ര്‍ സെ​ക്‌ഷന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഡോ​ണാ ജോ​യി, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ബി​നു റാ​ണി, ഫാ. ​മ​നോ​ജ് ആ​ന്‍റണി എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : Nattuvishesham LocalNews

Recent News

Corehub Up