x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ​ഫോ​ൻ​സ കോ​ള​ജി​ൽ സൈ​ക്കോ​ള​ജി എ​ക്സി​ബി​ഷ​ന്‍

വെബ് ഡെസ്ക്
Published: July 15, 2026 04:01 AM IST | Updated: July 15, 2026 04:01 AM IST

എം​എ​ൽ​എ സി.​കെ. കാ​സിം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തി​രു​വ​മ്പാ​ടി: മാ​ന​സി​കാ​രോ​ഗ്യം വ്യ​ക്തി​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും മാ​ന​സി​കാ​രോ​ഗ്യം ക​രു​ത്തു​റ്റ​താ​കു​മ്പോ​ൾ സ​മൂ​ഹ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​മെ​ന്നും സി.​കെ. കാ​സിം എം​എ​ൽ​എ പ​റ​ഞ്ഞു. അ​ൽ​ഫോ​ൻ​സ കോ​ള​ജി​ലെ പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സൈ​ക്കോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "ന്യൂ​റോ​വേ​ഴ്സ്-​എ​വ​രി മൈ​ന്‍റ് ഹാ​സ് എ ​സ്റ്റോ​റി' എ​ന്ന സൈ​ക്കോ​ള​ജി എ​ക്സി​ബി​ഷ​നും ഐ​ക്യു അ​സ​സ്മെ​ന്‍റ് പ​രി​പാ​ടി​യും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ മ​ന​സി​ന്‍റെ സ​ങ്കീ​ർ​ണ​ത​ക​ളും വൈ​വി​ധ്യ​മാ​ർ​ന്ന ചി​ന്താ​രീ​തി​ക​ളും പൊ​തു​സ​മൂ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സൈ​ക്കോ​ള​ജി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, മ​നഃ​ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ, ഐ​ക്യു അ​സ​സ്മെ​ന്‍റ്, ആ​ർ​സി​ഐ ലൈ​സ​ൻ​സു​ള്ള സൈ​ക്കോ​ള​ജി​സ്റ്റി​ന്‍റെ സേ​വ​നം എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​കു​പ്പ് മേ​ധാ​വി ഡോ. ​സി. വി​ൻ​സി ജോ​സ​ഫ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടി. ​കൃ​ഷ്ണാ പ്ര​ഭാ​ക​ർ , കോ​ള​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ​ബി​ൻ സ​ണ്ണി, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​കാ​ശ് ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സൈ​ക്കോ​ള​ജി വി​ഭാ​ഗം അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham LocalNews

Recent News

Corehub Up