x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലാ​പ​റ​മ്പ്-​മു​ത്ത​ങ്ങ ദേ​ശീ​യ​പാ​ത വി​ക​സ​നം ഇ​ഴ​യു​ന്നു

വെബ് ഡെസ്ക്
Published: July 15, 2026 04:33 AM IST | Updated: July 15, 2026 04:33 AM IST

പ്രതീകാത്മക ചിത്രം

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് -കൊ​ല്ല​ഗ​ല്‍ ദേ​ശീ​യ​പാ​ത വി​ക​സ​നം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മ​ന്ന് വ​യ​നാ​ട് ചു​രം ബൈ​പാ​സ് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത 766 കോ​ഴി​ക്കോ​ട് മ​ലാ​പ​റ​മ്പ് മു​ത​ല്‍ മു​ത്ത​ങ്ങ വ​രെ കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി, വ​യ​നാ​ട് ചു​രം, മീ​ന​ങ്ങാ​ടി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബൈ​പാ​സ് നി​ര്‍​മി​ച്ച് നാ​ലു​വ​രി പാ​ത​യാ​ക്കി ന​വീ​ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​ണ്.

ഈ ​പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ന്ന​തി​ന് നേ​ര​ത്തെ ന​ല്‍​കി​യ ടെ​ന്‍​ഡ​ര്‍ ഒ​ഴി​വാ​ക്കി. നാ​ഷ​ണ​ല്‍ ഹൈ​വെ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ പു​തി​യ ടെ​ന്‍​ഡ​ര്‍ ക്ഷ​ണി​ച്ച് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ദേ​ശീ​യ​പാ​ത കോ​ഴി​ക്കോ​ട് മു​ത​ല്‍ വ​യ​നാ​ട് വ​രെ ഗ​തി തി​രി​ച്ചു​വി​ടു​ന്ന​തി​നു​ള്ള അ​ണി​യ​റ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

ചു​ര​ത്തി​ലെ യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യ ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ബ​ദ​ല്‍ റോ​ഡ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ പ്രാ​വ​ര്‍​ത്തി​ക​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ത്ര​യും വേ​ഗം പ്ര​വൃ​ത്തി ആ​രം​ഭി​ക്ക​ണ​മ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത ഓ​ഫീ​സി​നു മു​ന്നി​ല്‍ ബ​ഹു​ജ​ന ധ​ര്‍​ണ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ടു​ത്ത ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് വി​വ​ര​ങ്ങ​ള്‍ ധ​രി​പ്പി​ക്കും. യോ​ഗം വ​യ​നാ​ട് ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പാ​റ്റാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ വി.​കെ. ഹു​സൈ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍, വി.​കെ. മൊ​യ്തു മു​ട്ടാ​യി, ഗി​രീ​ഷ് തേ​വ​ള്ളി, റ​ജി താ​മ​ര​ശേ​രി, റാ​ഷി താ​മ​ര​ശേ​രി, സെ​യ്ത് ത​ളി​പ്പു​ഴ, റ​സാ​ഖ് ക​ല്‍​പ്പ​റ്റ, വി.​കെ. അ​ഷ്‌​റ​ഫ്, പി.​കെ. അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up