പ്രതീകാത്മക ചിത്രം
വടകര: അഴിയൂര്‍ കുഞ്ഞിപ്പള്ളിയില്‍ ബസ് തടഞ്ഞ് കണ്ടക്ടറെയും യാത്രക്കാരനെയും കൂട്ടംകൂടി ആക്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം. ഇതേ തുടർന്ന് ഇന്നലെ വടകര-തലശേരി റൂട്ടില്‍ ബസ് പണിമുടക്ക് നടത്തി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും തൊഴിലാളി യൂണിയനും സംയുക്തമായാണ് സമരം നടത്തിയത്. വടകര-തലശേരി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനെയുമാണ് ഈമാസം10ന് ചിലർ സംഘംചേർന്ന് കുഞ്ഞിപ്പള്ളിയില്‍ ബസ് തടഞ്ഞ് ആക്രമിച്ചത്.
വിദ്യാര്‍ഥിനികളെ സീറ്റിലിരിക്കാന്‍ അനുവദിച്ചില്ലെന്ന് പറഞ്ഞാണ് കണ്ടക്ടറെ മർദിച്ചത്. ഈ സംഭവം മൊബൈലില്‍ പകര്‍ത്തിയതിനാണ് യാത്രക്കാരനു നേരെ ആക്രമണമുണ്ടായത്. കണ്ടക്ടര്‍ സജാദിനെയും യാത്രക്കാരനെയും ആക്രമിച്ചവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും തൊഴിലാളികള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സൂചന പണിമുടക്ക് നടത്തിയത്. പോലീസ് അലംഭാവം തുടര്‍ന്നാല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സംയുക്ത യോഗം മുന്നറിയിപ്പ് നല്കി.
Tags : Nattuvishesham LocalNews