x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം പോ​ലീ​സി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ല ഐ​ജി

വെബ് ഡെസ്ക്
Published: July 15, 2026 04:27 AM IST | Updated: July 15, 2026 04:27 AM IST

ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ ഗോ​ള​ടി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്കെ​തി​രാ​യ പോ​രാ​ട്ടം പോ​ലീ​സി​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്നും കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും പൊ​തു​സ​മൂ​ഹ​വും കൈ​കോ​ര്‍​ക്കു​മ്പോ​ഴാ​ണ് വി​ജ​യം കൈ​വ​രി​ക്കാ​നാ​കു​ക​യെ​ന്നും ഉ​ത്ത​ര​മേ​ഖ​ല ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ.

കു​ന്ന​മം​ഗ​ലം എം​എ​ല്‍​എ എം.​എ. റ​സാ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച തൂ​ഫാ​ന്‍ ഗോ​ള്‍ വ​ണ്ടി പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം.​എ. റ​സാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജാ​ഫ​ര്‍ സാ​ദി​ഖ്, പി.​ടി. അ​സീ​സ് പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​ക പ്ര​വ​ര്‍​ത്ത​ക​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham LocalNews

Recent News

Corehub Up