x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വ​ന​പാ​ത​യു​ടെ രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മം

വെബ് ഡെസ്ക്
Published: July 15, 2026 04:28 AM IST | Updated: July 15, 2026 04:28 AM IST

പാ​ണ്ടി വ​ന​മേ​ഖ​ല​യി​ൽ മ​ല​യോ​ര ഹൈ​വേ​യാ​യി വി​ക​സി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ള്ള​ഞ്ചി-​പാ​ണ്ടി-​ഏ​വ​ന്തൂ​ർ റോ​ഡ്.

മു​ള്ളേ​രി​യ: വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന കാ​ര്യം സാ​ങ്കേ​തി​ക​ക്കു​രു​ക്കു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യോ​ര​ഹൈ​വേ​യു​ടെ എ​ട​പ്പ​റ​മ്പ്-​കോ​ളി​ച്ചാ​ൽ റീ​ച്ചി​ൽ പ​ഴ​യ വ​ന​പാ​ത​യു​ടെ രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മം. പാ​ണ്ടി വ​ന​മേ​ഖ​ല​യി​ൽ മ​ല​യോ​ര​ഹൈ​വേ​യാ​യി വി​ക​സി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ള്ള​ഞ്ചി-​പാ​ണ്ടി-​ഏ​വ​ന്തൂ​ർ റോ​ഡി​ന്‍റെ പ​ഴ​യ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​നും അ​ഡൂ​ർ വി​ല്ലേ​ജി​നും ക​ത്തു​ന​ൽ​കി.

1980ലെ ​വ​ന​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം 1980 ഒ​ക്ടോ​ബ​ർ 25നു ​മു​മ്പ് വ​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്ന മ​ൺ​റോ​ഡു​ക​ൾ ടാ​ർ ചെ​യ്യാ​നോ കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നോ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ആ​വ​ശ്യ​മി​ല്ല. റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ധി​ക ഭൂ​മി വി​ട്ടു​കി​ട്ടാ​ൻ മാ​ത്ര​മാ​ണ് അ​നു​മ​തി വേ​ണ്ട​ത്.

പ​ള്ള​ഞ്ചി-​പാ​ണ്ടി-​ഏ​വ​ന്തൂ​ർ റോ​ഡ് 1980 ഒ​ക്ടോ​ബ​ർ 25ന് ​മു​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ വി​ല്ലേ​ജി​ന്‍റെ​യോ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ റോ​ഡ് വീ​തി​കൂ​ട്ടു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ഭൂ​മി മാ​ത്ര​മാ​ണ് വ​നം​വ​കു​പ്പി​ൽ​നി​ന്ന് വി​ട്ടു​കി​ട്ടേ​ണ്ടി വ​രി​ക. ഇ​തോ​ടെ റോ​ഡ് വി​ക​സ​ന​ത്തി​നു​വേ​ണ്ടി വി​ട്ടു​കി​ട്ടാ​നു​ള്ള വ​ന​ഭൂ​മി​യു​ടെ അ​ള​വ് നി​ല​വി​ൽ ക​ണ​ക്കാ​ക്കി​യ 4.33 ഹെ​ക്ട​റി​ൽ നി​ന്ന് അ​തി​ന്‍റെ പ​കു​തി​യി​ലും താ​ഴെ​യാ​യി കു​റ​യും. പ​ക​രം വി​ട്ടു​ന​ൽ​കേ​ണ്ട ഭൂ​മി​യു​ടെ അ​ള​വും ഇ​ത്ര​ത​ന്നെ​യാ​യി കു​റ​യും. ഇ​തോ​ടെ നി​ല​വി​ലു​ള്ള സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​ള്ള​ഞ്ചി-​പാ​ണ്ടി വ​ന​പാ​ത​യ്ക്ക് കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നാ​ട്ടു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്. പ​ഴ​യ കാ​ല​ങ്ങ​ളി​ൽ മം​ഗ​ളൂ​രു​വി​ലേ​ക്കും തി​രി​ച്ചും ച​ര​ക്കു​ക​ൾ ക​ട​ത്തി​യി​രു​ന്ന​ത് ഇ​തു​വ​ഴി​യാ​യി​രു​ന്നു. ത​പാ​ൽ ഉ​രു​പ്പ​ടി​ക​ളു​മാ​യി അ​ഞ്ച​ലോ​ട്ട​ക്കാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന​തും ഇ​തി​ലൂ​ടെ​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഈ ​റോ​ഡ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കും ടാ​റിം​ഗി​നും പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചി​ട്ടു​മു​ണ്ട്. 1980 നു​മു​മ്പ് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി ര​ജി​സ്റ്റ​റി​ൽ ഈ ​റോ​ഡ് ഉ​ൾ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞാ​ൽ​ത​ന്നെ ആ​ശ്വാ​സ​മാ​കും.
റോ​ഡി​ന്‍റെ രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​നാ​യാ​ൽ നി​ല​വി​ൽ റോ​ഡു​ള്ള ഭാ​ഗം ഒ​ഴി​വാ​ക്കി ഇ​തു വീ​തി കൂ​ട്ടാ​ൻ ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി മാ​ത്രം വീ​ണ്ടും അ​ള​ന്നു കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. വി​ട്ടു​കി​ട്ടേ​ണ്ട വ​ന​ഭൂ​മി​യു​ടെ അ​ള​വ് ഗ​ണ്യ​മാ​യി കു​റ​യു​ന്ന​തോ​ടെ അ​നു​മ​തി കി​ട്ടു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക​ക്കു​രു​ക്ക​ൾ അ​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ .

Tags : Local News Nattuvishesham forest road

Recent News

Corehub Up