പ്രതീകാത്മക ചിത്രം
താമരശേരി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി താമരശേരി പോലീസും ഡാൻസാഫ് സംഘവും ഇന്നലെ പുലർച്ചെ അടിവാരത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ എംഡിഎംഎ വില്‍പ്പന നടത്തിയ രണ്ടുപേരെ പിടികൂടി.കോടഞ്ചേരി നെരവേട്ടിക്കൽ സനൂപ് സാജൻ (35), കോടഞ്ചേരി കണ്ണോത്ത് മച്ചുകുഴിയിൽ എം.പി. ആൽവിൻ എന്നിവരെയാണ് 15. 312 ഗ്രാം എംഡിഎംഎ സഹിതം പിടികൂടിയത്.ഇവർ സഞ്ചരിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിൽ എടുത്തു.ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്.
Tags : Nattuvishesham LocalNews