x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു​കോ​ടി ഗോ​ള്‍ സം​ഘ​ടി​പ്പിച്ചു

വെബ് ഡെസ്ക്
Published: July 15, 2026 03:03 AM IST | Updated: July 15, 2026 03:03 AM IST

സാ​ജു ന​വോ​ദ​യ ആ​ദ്യ ഗോ​ള​ടി​ച്ച് ഉ​ദ്ഘാ ​ട​നം ചെ​യ്യു​ന്നു .

അ​ഞ്ച​ല്‍ : ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നോടും ലോ​ക​ക​പ്പ് ഫു​ട്ബോ​ളിനോടും അ​നു​ബ​ന്ധി​ച്ച് അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്ക് വേ​ണ്ടി ഒ​രു​കോ​ടി ഗോ​ള്‍ എ​ന്ന പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.ച​ല​ച്ചി​ത്ര താ​രം ന​വോ​ദ​യ സാ​ജു (പാ​ഷാ​ണം ഷാ​ജി) മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ നവോദയ സാജു ആ​ദ്യ ഗോ​ള​ടി​ച്ച് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.ക​ട​യ്ക്ക​ല്‍ സി​ഐ ജ്യോ​തി​ഷ് ചി​റ​വൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ ലോ​ക്ക​ല്‍ മാ​നേ​ജ​ര്‍ ഫാ. ബോ​വ​സ് മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. മാ​ത്യു, അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍ പി​ടി ആ​ന്‍റണി, വി​ദ്യാ​ര്‍​ഥി പ്ര​തി​നി​ധി​ക​ളാ​യ ആ​ര്‍. അ​നി​രു​ദ്ധ്, പാ​ര്‍​വതി എ​സ്. അ​ജ​യ​ന്‍, ബി.അ​ഭി​ല​ക്ഷ്മി, ക്രി​സ്റ്റീ​ന സാ​ജ​ന്‍ പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.

ഫി​ഫ വേ​ള്‍​ഡ് ക​പ്പി​ന്‍റെ മാ​തൃ​ക കു​ട്ടി​ക​ളും അ​ധ്യാ​പ​രും ചേ​ര്‍​ന്ന് രൂ​പ​പ്പെ​ടു​ത്തി​യ​ത് സ്റ്റേ​ജി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. കു​ട്ടി​ക​ളെ​ല്ലാ​വ​രും സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ തീ​ര്‍​ത്ത ഗോ​ള്‍ പോ​സ്റ്റി​ല്‍ ഗോ​ള​ടി​ച്ച് പ​രി​പാ​ടി​യി​ല്‍ പ​ങ്കു​ചേ​ര്‍​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up