x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ.​ സി.​പി.​ ബാ​വ​ഹാ​ജി​യു​ടെ കാ​രു​ണ്യത്ത​ണ​ലി​ല്‍ 16 യു​വ​തീ യു​വാ​ക്ക​ള്‍​ക്ക് വ​ര​ണ​മാ​ല്യം

വെബ് ഡെസ്ക്
Published: July 15, 2026 03:14 AM IST | Updated: July 15, 2026 03:14 AM IST

സ​മൂ​ഹ വി​വാ​ഹം.

എ​ട​പ്പാ​ള്‍: മ​ല​ബാ​റി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി ഡോ.​ സി.​പി.​ബാ​വ​ഹാ​ജി​യു​ടെ കാ​രു​ണ്യത്ത​ണ​ലി​ല്‍ 16 യു​വ​തി-​യു​വാ​ക്ക​ള്‍​ക്ക് വ​ര​ണ​മാ​ല്യം. മു​സ്‌ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മ​ല​ബാ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ട്ര​സ്റ്റ് ചെ​യ​ര്‍​മാ​നു​മാ​യ ഡോ. ​സി.​പി.​ ബാ​വ ഹാ​ജി​യു​ടെ മ​ല​ബാ​ര്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റാ​ണ് 16 യു​വ​തീ​ യു​വാ​ക്ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ത്ത​ത്. ആ​യി​ര​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു സ​മൂ​ഹ വി​വാ​ഹം.

ബാ​വ​ഹാ​ജി​യു​ടെ മ​ക​ന്‍ ഡോ. ​തൗ​ഫീ​ഖി​ന്‍റെയും ഖ​ത്ത​റി​ലെ വ്യ​വ​സാ​യി ഷു​ക്കൂ​ര്‍ കി​നാ​വൂ​രി​​ന്‍റെ മ​ക​ള്‍ സ​ല്‍​വ​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു സ്‌​നേ​ഹ​മാം​ഗ​ല്യം എ​ന്നു പേ​രി​ട്ട വി​വാ​ഹ സം​ഗ​മം .തി​രു​ച്ചി​റ​പ്പ​ള്ളി, മ​ധു​ര തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും കേ​ര​ളീ​യ ദ​മ്പ​തി​ക​ളോ​ടൊ​ത്ത് വേ​ദി​യി​ല്‍ അ​ണി​നി​ര​ന്നു. മ​ത പു​രോ​ഹി​ത​ന്‍​മാ​ര്‍ അ​വ​ര​വ​രു​ടെ മ​ത ച​ട​ങ്ങു​ക​ള്‍ പ്ര​കാ​ര​മാ​ണ് വി​വാ​ഹച്ച​ട​ങ്ങ് ന​ട​ത്തി​യ​ത്. വ​ധൂ​വ​ര​ന്‍​മാ​ര്‍​ക്ക്, വി​വാ​ഹ വ​സ്ത്ര​വും ആ​ഭ​ര​ണ​ങ്ങ​ങ്ങ​ളും, ത​മി​ഴ്‌​നാ​ടി​​ന്‍റെ കീ​ഴ്‌വ​ഴ​ക്ക​മ​നു​സ​രി​ച്ച് പു​തി​യ താ​മ​സ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും ന​ല്‍​കി. ക​ട്ടി​ലും ഗ്യാ​സ് അ​ടു​പ്പും മു​ത​ല്‍ ചൂ​ലു​വ​രെ അ​തി​ല്‍​പ്പെ​ടും.

കെ​എം​സി​സി പ്ര​വ​ര്‍​ത്ത​ക​രാ​ണ് നി​ശ്ചി​ത നി​ബ​ന്ധ​ന​ക​ള്‍ അ​നു​സ​രി​ച്ച് വി​വാ​ഹ ജോ​ഡി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.അ​ഞ്ച് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ബാ​വ​ഹാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു വ​രു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ത്തി​​ന്‍റെ തു​ട​ര്‍​ച്ചാ​യി​രു​ന്നു സ​മൂ​ഹ​വി​വാ​ഹ​വും. മ​റ്റ് മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും ഇ​തു​പോ​ലു​ള്ള ആ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ട്ര​സ്റ്റ് ന​ട​ത്തി​യി​രു​ന്നു.

പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ബ​ഷീ​റ​ലി ത​ങ്ങ​ള്‍, മു​ന​വ​റ​ലി ത​ങ്ങ​ള്‍, ഹ​മീ​ദ​ലി ത​ങ്ങ​ള്‍, മ​ന്ത്രി​മാ​രാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, എ.​പി. അ​നി​ല്‍​കു​മാ​ര്‍, എ​ന്‍. ഷം​സു​ദ്ദീ​ന്‍, പി.​കെ. ബ​ഷീ​ര്‍, എം​എ​ല്‍​എ​മാ​രാ​യ വി.​എ​സ്. ജോ​യ്, ടി.​വി. ഇ​ബ്രാ​ഹിം, പ്ര​ഫ.​ ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍, ന​ജീ​ബ് കാ​ന്ത​പു​രം, ഫൈ​സ​ല്‍ ബാ​ബു, പി.​കെ. ന​വാ​സ്, ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, മ​റ്റ് നേ​താ​ക്ക​ളാ​യ പി.​എം.​എ. സ​ലാം, കെ.​പി.​എ. മ​ജീ​ദ്, അ​ബ്ദു​ള്‍​ഹ​മീ​ദ്, കെ.​ഇ. ഇ​സ്മാ​യി​ല്‍, എ​ന്‍. സൂ​പ്പി, എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ഗു​രു​വാ​യൂ​ര്‍ മു​ന്‍ മേ​ല്‍​ശാ​ന്തി അ​ച്യു​ത​ന്‍ ന​മ്പൂ​തി​രി, ടി.​പി. ചെ​റൂ​പ്പ, സു​ലൈ​മാ​ന്‍ മേ​ല്‍​പ്പ​ത്തൂ​ര്‍ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews

Recent News

Corehub Up