തീരാസങ്കടം... കണ്ണൂരിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പായ വിവരം അറിഞ്ഞിട്ടും സമരം തുടരേണ്ടി വരുന്ന സാഹചര്യത്തിൽ ദുഃഖത്തോടെ സ
കണ്ണൂർ: സർക്കാർ പ്രഖ്യാപിച്ച ശന്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലെ ആറ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐഎൻഎ)യുടെ ആഭിമുഖ്യത്തിൽ നടത്തിവന്ന സമരം അഞ്ച് ആശുപത്രികളിൽ ഒത്തു തീർപ്പായി.
ധനലക്ഷ്മി, സ്പെഷാലിറ്റി, കിംസ്, ഫാത്തിമ, ആശീർവാദ് എന്നീ ആശുപത്രികളിലെ സമരമാണ് ഒത്തുതീർപ്പായത്. കൊയിലി ആശുപത്രിയിലെ നഴ്സുമാർ സമരം തുടരുകയാണ്. ഇന്നലെ ടി.ഒ. മോഹനൻ എംഎൽഎ, ജില്ലാ കളക്ടർ പി. വിഷ്ണുരാജ് എന്നിവരുടെ സാന്നിധ്യത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ച ആശുപത്രികളിലെ മാനേജ്മെന്റ്, ഐഎൻഎ ഭാരവാഹികൾ എന്നിവരുമായി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് കൊയിലി ഒഴികെ മറ്റ് ആശുപത്രികളിലെ സമരം ഒത്തുതീർപ്പിലെത്തിയത്. കഴിഞ്ഞ രണ്ടു മാസങ്ങളായി ഐഎൻഎയുടെ നേതൃത്വത്തിലാണ് നഴ്സുമാർ സമരം നടത്തി വന്നത്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശുപത്രികൾക്കു മുന്നിലെ സമരം കളക്ടറേറ്റ് പടിക്കലേക്കും വ്യാപിപ്പിച്ചിരുന്നു. ഭൂരിപക്ഷം ആശുപത്രികളിലും സമരം ഒത്തുതീർപ്പായ സാഹചര്യത്തിൽ കളക്ടറേറ്റ് പടിക്കലെ സമരം അവസാനിപ്പിക്കും. അതേ സമയം കൊയിലി ആശുപത്രിക്കു മുന്നിൽ സമരം തുടരും.
ഒത്തു തീര്‍പ്പ് വ്യവസ്ഥകൾ പ്രകാരം 100 ല്‍ കൂടുതല്‍ കിടക്കകളുള്ള ആശുപത്രികളില്‍ ഒന്നു മുതല്‍ അഞ്ചുവര്‍ഷം വരെ സേവനകാലയളവുള്ള നഴ്സുമാര്‍ക്ക് 2500 രൂപയും അഞ്ചു മുതല്‍ പത്തുവര്‍ഷം വരെ ജോലി ചെയ്തവർക്ക് 3500 രൂപയും പത്തു മുതല്‍ 15 വര്‍ഷം വരെയുള്ള നഴ്സുമാര്‍ക്ക് 5500 രൂപയും ഇടക്കാലാശ്വാസമായി നൽകും. 100 ല്‍ താഴെ കിടക്കകളുള്ള ആശുപത്രികളില്‍ ഇത് യഥാക്രമം 2500, 3500, 5000 എന്നിങ്ങനെയായിരിക്കും. 2017ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം ലഭിക്കാത്തവരുണ്ടെങ്കില്‍ അതു നല്‍കും. അവരുടെ വേതന കുടിശിക അഞ്ചു മാസങ്ങളിലായി കൊടുത്തുതീർക്കും.
ജീവനക്കാർ ഇതിനകം അധികതുക കൈപ്പറ്റിയുണ്ടെങ്കില് അത് തുടര്‍ന്നുള്ള ശമ്പളത്തില്‍നിന്ന് കുറവ് വരുത്തും. സമരത്തിന്റെ പേരില്‍ ആശുപത്രി മാനേജ്മെന്റുകൾ പ്രതികാര നടപടി സ്വീകരിക്കില്ല. ധാരണ പ്രകാരം എക്സിപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് സമരം ചെയ്ത കാലയളവിനെ ശമ്പളമില്ലാത്ത അവധിയായാണ് കണക്കാക്കുക.
അനുരഞ്ജന ചർച്ചയിൽ എഡിഎം പി.എൻ പുരുഷോത്തമൻ, ഐഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ.മുഹമ്മദ് ശിഹാബ്, ജോയിന്റ് സെക്രട്ടറി ഇ.കെ. അനുപമ, ജില്ലാ പ്രസിഡന്റ് സോഫിയ ഏബ്രഹാം, വിവിധ ആശുപത്രി പ്രതിനിധികളായ സി.പി ആലിക്കുഞ്ഞി, എൻ. രാധാകൃഷ്ണൻ, പി.സി. ശിവദാസ്, ആദിൽ നൗഷാദ്, പി.കൃഷ്ണപ്രസാദ് തൊഴിൽ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.