x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് നി​യ​മ​നം: സി​ൻ​ഡി​ക്കേ​റ്റ് ന​ൽ​കി​യ ലി​സ്റ്റ് വി​സി വെ​ട്ടിനി​ര​ത്തി​യെ​ന്ന്

വെബ് ഡെസ്ക്
Published: July 15, 2026 03:10 AM IST | Updated: July 15, 2026 03:10 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​സ്റ്റി ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സി​ലെ ഫാ​ക്ക​ൽ​റ്റി​ക​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ൻ​ഡി​ക്കേ​റ്റ് സ​മ​ർ​പ്പി​ച്ച ലി​സ്റ്റ് വെ​ട്ടി​നി​ര​ത്തി പു​തി​യ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി ആ​രോ​പ​ണം.

സി​ൻ​ഡി​ക്കേ​റ്റ് വൈ​സ് ചാ​ൻ​സ​ല​ർ​ക്കു സ​മ​ർ​പ്പി​ച്ച പ​ട്ടി​ക അം​ഗീ​കാ​ര​ത്തി​നാ​യി ചാ​ൻ​സ​ല​ർ​ക്ക് അ​യ​യ്ക്കു​ക​യും അം​ഗീ​ക​രി​ച്ച് തി​രി​ച്ച​യ​യ്ക്കു​ക​യു​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ന്നു​വ​രു​ന്ന കീ​ഴ്‌വ​ഴ​ക്കം.

ചാ​ൻ​സല​ർ അം​ഗീ​ക​രി​ച്ചു വി​സി​ക്ക് അ​യ​ച്ച പ​ട്ടി​ക വീ​ണ്ടും സി​ൻ​ഡി​ക്കേ​റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ശേ​ഷ​മാ​ണ് നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ക. ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സി​ലെ അ​ധ്യാ​പ​ക​രു​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​നു ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​യി നി​ല​വി​ലെ സി​ൻ​ഡി​ക്കേ​റ്റ് ത​യാ​റാ​ക്കി വി​സി​ക്കു സ​മ​ർ​പ്പി​ച്ച പ​ട്ടി​ക തി​രു​ത്തി​യാ​ണ് ചാ​ൻ​സല​ർ​ക്ക് അ​യ​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം. യു​ജി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലാ​യി 59 പ​ഠ​ന ബോ​ർ​ഡു​ക​ളാ​ണ് ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ള്ള​ത്.

ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് സി​ൻ​ഡി​ക്കേ​റ്റി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് അം​ഗ​ങ്ങ​ളു​ടെ പേ​രു വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​ണെന്ന് സി​ൻ​ഡി​ക്കേ​റ്റം​ഗം എ​ൻ. സു​ക​ന്യ പറഞ്ഞു.

സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ച്ചു ചേ​ർ​ക്കാ​ൻ പോ​ലും വി​സി ത​യാ​റാ​കു​ന്നി​ല്ല. എ​ല്ലാ​മാ​സ​ങ്ങ​ളി​ലും സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ങ്ങ​ൾ ന​ട​ന്നി​രു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മേ​യ് 22ന് ​ശേ​ഷം ഒ​റ്റ യോ​ഗം പോ​ലും വി​ളി​ച്ചു ചേ​ർ​ക്കാ​ൻ വി​സി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും സി​ൻ​ഡി​ക്കേ​റ്റി​നെ മ​റി​ക​ട​ന്നും വെ​ല്ലു​വി​ളി​ച്ചു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് വി​സി ന​ട​ത്തി വ​രു​ന്ന​തെ​ന്നും എ​ൻ. സു​ക​ന്യ ആ​രോ​പി​ച്ചു.

Tags : Local News Nattuvishesham Kannur University

Recent News

Corehub Up