x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ല്‍ മ​ധു​ര​വ​നം പോ​ലെ ക​ശു​മാ​വി​ന്‍ തോ​ട്ട​ങ്ങ​ള്‍ സൃഷ്‌ടിക്കും: മ​ന്ത്രി ഷി​ബു ബേ​ബി ​ജോ​ണ്‍

വെബ് ഡെസ്ക്
Published: July 15, 2026 02:20 AM IST | Updated: July 15, 2026 02:20 AM IST

മ​ധു​ര​വ​ന പ​ദ്ധ​തി വ​ന​മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൊ​ല്ലം : ന​ന്മ മ​രം ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ കേ​ര​ള​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന മ​ധു​ര​വ​ന പ​ദ്ധ​തി പോ​ലെ വ​ന​ംവ​കു​പ്പ് സോ​ഷ്യ​ല്‍ ഫോ​റ​സ്റ്റ്‌​റി വ​ഴി ക​ശു​മാ​വി​ന്‍ തോ​ട്ട​ങ്ങ​ള്‍​ സൃഷ്​ടിക്കുമെ​ന്ന് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍.

ന​ന്മ മ​രം ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​നും ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്‌​കൃ​ത സ​ര്‍​വ​ക​ശാ​ല​യും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ സം​സ്ഥാ​ന​ത​ല മ​ധു​ര​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​വ​ക​ലാ​ശാ​ല അ​ങ്ക​ണ​ത്തി​ല്‍ ഫ​ല​വൃ​ക്ഷ തൈ ​ന​ട്ടാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

പ​ന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​സി​സാ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ന്മ മ​രം ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ സം​സ്ഥാ​ന ചീ​ഫ് കോ​-ഓർഡി​നേ​റ്റ​ര്‍ ജേ​ക്ക​ബ് എ​സ്. മു​ണ്ട​പ്പു​ളം മ​ധു​ര വ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ആ​ര്‍.അ​രു​ണ്‍​രാ​ജ്, ഷം​ല നൗ​ഷാ​ദ്, ഫാ.ബി​നു തോ​മ​സ് തു​പ്പാ​ശേ​രി, ര​ഞ്ജി​ത്ത് വൈ, ​ത​യ്യി​ല്‍ പ്ര​ദീ​പ്, വി​നു കൃ​ഷ്ണ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല ഡ​യ​റ​ക്‌ടര്‍ പ്ര​ഫ.ഡോ. ​കെ.ബി. ​ശെ​ല്‍​വ മ​ണി, ന​ന്മ മ​രം ഗ്ലോ​ബ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ അ​സി​.കോ​-ഓർഡി​നേ​റ്റ​ര്‍ ര​ഞ്ജി​ത്ത് കൊ​ച്ചു​വീ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ ഗി​ച്ചു.

 

Tags : Nattuvishesham LocalNews

Recent News

Corehub Up