x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടി​ക്ക​യ​റി ഒ​മ്പ​തം​ഗ മേ​ള​സം​ഘം

വെബ് ഡെസ്ക്
Published: July 15, 2026 02:16 AM IST | Updated: July 15, 2026 02:16 AM IST

ആ​ളൂ​ര്‍ എ​സ്എ​ന്‍​ഡി​പി ശാ​ഖ വി​ശ്വ​നാ​ഥ​പു​രം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍​ന​ട​ന്ന പ​ഞ്ചാ​രി​മേ​ളം അ​ര​ങ്ങേ​റ്റം മേ​ള​പ്ര​മാ​ണി കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍​മാ​രാ​ര്‍ ഉ​ദ്ഘാ​ട​നം​ചെ​യ്യു

കൊ​ട​ക​ര: പ​ഞ്ചാ​രി​യു​ടെ പ​തി​കാ​ലം​മു​ത​ല്‍ കൊ​ട്ടി​ക്ക​യ​റി റി​ട്ട. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റും പോ​ലീ​സ് അ​സി. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റും അ​ധ്യാ​പ​ക​നും ആ​ശാ​വ​ര്‍​ക്ക​റും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ട്ട ഒ​മ്പ​തം​ഗ മേ​ള​സം​ഘം.

എ​സ്എ​ന്‍​ഡി​പി ശാ​ഖ ആ​ളൂ​ര്‍ വി​ശ്വ​നാ​ഥ​പു​രം സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​സ​ന്നി​ധി​യി​ലാ​ണ് കൊ​ട​ക​ര ഉ​ണ്ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ല്‍ അ​ഭ്യ​സി​ച്ച സം​ഘം അ​ര​ങ്ങേ​റി​യ​ത്. റി​ട്ട​യേ​ര്‍​ഡ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യ കൊ​ട​ക​ര വ​ഴി​യ​മ്പ​ലം സ്വ​ദേ​ശി ഇ.​എ​ന്‍. രാ​ജു, ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. വി​നോ​ദ്, വ​ര​ന്ത​ര​പ്പി​ള്ളി വേ​ലു​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ഫ്രാ​ന്‍​സി​സ്‌ തോ​മ​സ്, ആ​ളൂ​ര്‍ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ആ‍​ശ വ​ര്‍​ക്ക​ര്‍ ല​ത രാ​മ​കൃ​ഷ്ണ​ന്‍, വി​ദ്യാ​ര്‍​ഥി​ക​ളാ​യ വൈ​ഭ​വ് ബി​ബി, ആ​ര്യ​ന​ന്ദ വി​നോ​ദ്, സാ​ര്‍​ഥ​ക് സ​ലേ​ഷ്, ശി​വ​ദ് ജീ​വ​ന്‍, ധ​ന​വ്‌ സൂ​ര്യ​രാ​ജേ​ഷ് എ​ന്നി​വ​ര്‍ കെെ​യും കോ​ലും ഉ​പ​യോ​ഗി​ച്ച് മേ​ള​പ്പെ​രു​ക്കം തീ​ര്‍​ത്ത​ത്.

അ​ര​ങ്ങേ​റ്റ​മേ​ള​ത്തി​ന് മേ​ള​പ്ര​മാ​ണി കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍​മാ​രാ​ര്‍ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. ക്ഷേ​ത്രം ത​ന്ത്രി ആ​ല ചെ​മ്മാ​ലി​ല്‍ ബി​ജു​ശാ​ന്തി, മേ​ല്‍​ശാ​ന്തി വി.​പി. ഉ​ദ​യ​ന്‍ ശാ​ന്തി എ​ന്നി​വ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം​ന​ട​ത്തി. കു​റും​കു​ഴ​ല്‍, കൊ​മ്പ്, വ​ലം​ത​ല, ഇ​ല​ത്താ​ളം എ​ന്നി​വ​യി​ല്‍ യ​ഥാ​ക്ര​മം കൊ​ട​ക​ര അ​നൂ​പ്, മ​ച്ചാ​ട് രാ​മ​ച​ന്ദ്ര​ന്‍, ക​ണ്ണ​മ്പ​ത്തൂ​ര്‍ വേ​ണു​ഗോ​പാ​ല്‍, കീ​നൂ​ര്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍ എ​ന്നി​വ​ര്‍ പ്ര​മാ​ണി​മാ​രാ​യി.

Tags : Local News Nattuvishesham The nine-member

Recent News

Corehub Up