മദര്‍ ഡെല്ഫിന് മേരി
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളജ് (സ്വയംഭരണ) സുവോളജി പിജി, ഗവേഷണ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ മദര്‍ ഡെല്ഫിന് മേരി മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് പ്രോഗ്രാം നാളെ ബിഷപ് സ്റ്റാന്‍ലി റോമന്‍ സെമിനാര്‍ ഹാളില്‍ നടക്കും. വിദ്യാഭ്യാസരംഗത്ത് നിസ്വാര്‍ഥ സേവനവും ദീര്‍ഘദര്‍ശിയായ നേതൃത്വവും വിദ്യാര്‍ഥികളോടും അധ്യാപകരോടുമുള്ള അചഞ്ചലമായ സമര്‍പ്പണവും കൊണ്ട് അനേകം തലമുറകള്‍ക്ക് പ്രചോദനമായിരുന്ന മദര്‍ ഡെല്ഫിന് മേരിയുടെ സ്മരണാര്‍ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. അവരുടെ കുടുംബാംഗങ്ങള്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ സ്ഥാപിച്ച മെമ്മോറിയല്‍ എന്‍ഡോവ്മെന്റിന്റെ ഭാഗമായാണ് ചടങ്ങ്.
പരിപാടി എന്‍.കെ. പ്രേമചന്ദ്രന് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡോ.സി.പി. ഷാജി നയിക്കുന്ന മത്സ്യ വര്‍ഗീകരണശാസ്ത്രം വിഷയത്തിലുള്ള സാങ്കേതിക സെഷന് നടക്കും. മത്സ്യങ്ങളുടെ ആധുനിക വര്‍ഗീകരണം, തിരിച്ചറിയല്‍ സവിശേഷതകള്‍, ടാക്സോണമിയിലെ സമകാലിക ഗവേഷണ പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള അവബോധം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സെഷനിലൂടെ ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
Tags : Nattuvishesham LocalNews