x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ന്പു​ഴ ഉ​ദ്യാ​ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ലെ അ​ഴി​മ​തി: അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു സം​ര​ക്ഷ​ണ​സ​മി​തി

വെബ് ഡെസ്ക്
Published: July 15, 2026 01:22 AM IST | Updated: July 15, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഉ​ദ്യാ​ന​ത്തി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ൽ ന​ട​ന്ന അ​ഴി​മ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു മ​ല​ന്പു​ഴ സം​ര​ക്ഷ​ണ സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ്വ​ദേ​ശ് ദ​ർ​ശ​ൻ 2.0 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 75.87 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ പ​ണി​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ഈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ചു​റ്റു​മ​തി​ലി​ലും ക്ലോ​ക്ക് റൂ​മി​ലും വി​ള്ള​ലും സം​ഭ​വി​ച്ചി​ട്ടു​ണ്ട്്. ഈ ​വ​ർ​ഷം ഡി​സം​ബ​റി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണ്.

ആ​റു​മാ​സം ബാ​ക്കി​നി​ൽ​ക്കെ മ​റ്റു പ​ണി​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ വി​ല വ​രു​ന്ന ക​ളി​ക്കോ​പ്പു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളും പൊ​ളി​ച്ച് പു​ഴ​യോ​ര​ത്ത് കൂ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​ന്പു​ഴ ഉ​ദ്യാ​ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ചും അ​ഴി​മ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി. ജി​ല്ലാ ക​ള​ക്ട​ർ, മ​ല​ന്പു​ഴ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മി​തി ചെ​യ​ർ​മാ​ൻ വി​ള​യോ​ടി വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ടി.​പി. ക​ന​ക​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഗോ​പാ​ല​ൻ മ​ല​ന്പു​ഴ, സ​ന്തോ​ഷ് മ​ല​ന്പു​ഴ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Corruption Malampuzha

Recent News

Corehub Up