x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ൽ​ക്കി​ണ​ർ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് ക​ർ​ഷ​ക​ർ ന​ടീൽ​പ​ണി​ക​ൾ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 15, 2026 01:19 AM IST | Updated: July 15, 2026 01:19 AM IST

ന​രി​ച്ചി​റ രാ​ജ​ന്‍റെ പാ​ട​ത്ത് കു​ഴ​ൽ​കി​ണ​ർ വെ​ള്ള​മു​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ കൃ​ഷി​പ്പ​ണി​ക​ൾ.

ചി​റ്റൂ​ർ: നെ​ൽ​കൃ​ഷി​ക്ക് ക​നാ​ൽ​വെ​ള്ളം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ കു​ഴ​ൽ​കി​ണ​ർ വെ​ള്ള​മു​പ​യോ​ഗി​ച്ചു കൃ​ഷി​യി​റ​ക്കി ക​ർ​ഷ​ക​ർ. ന​രി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​ണ് ഏ​റെ ദു​രി​ത​ത്തി​നി​ട​യി​ലും കൃ​ഷി​പ്പ​ണി​ക​ളി​ൽ സ​ജീ​വ​മാ​യ​ത്. ന​ടീ​ലും അ​ടി​വ​ളം, ക​ള​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ളാ​ണ് തു​ട​ങ്ങി​യ​ത്.

പ​ല​യി​ട​ത്തും വ​ള​ത്തി​ന്‍റെ ല​ഭ്യ​ത​യ്ക്കു പു​റ​മേ തൊ​ഴി​ലാ​ളി​ക്ഷാ​മ​വും പ്ര​ശ്ന​മാ​കു​ന്നു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. രാ​വ​വ​ളം ല​ഭ്യ​മാ​കാ​ൻ​ത​ന്നെ സ​മ​യ​മേ​റെ​യെ​ടു​ക്കു​ന്നു​ണ്ട്. വ​ളം​കി​ട്ടി​യാ​ൽ​ത​ന്നെ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വ് പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Local News Nattuvishesham Farmers planting operations borewells

Recent News

Corehub Up