പ്രതീകാത്മക ചിത്രം
ചിറ്റൂർ: താലുക്കിൽ വർഷങ്ങളായി തെങ്ങുകളിൽ കാണപ്പെടുന്ന കാറ്റുവീഴ്ച, വെള്ളീച്ച രോഗബാധ വീണ്ടും വർധിക്കുന്നതായി കർഷകർ. കായ്ഫലമുള്ള തെങ്ങിന്റെ ഓലഭാഗം പൊട്ടിതാഴുകയും മഞ്ഞളിപ്പുണ്ടാവുന്നതുമാണ് ലക്ഷണങ്ങൾ.
കഴിഞ്ഞ വർഷങ്ങളിൽ ചിറ്റൂർ താലൂക്കിൽ കണ്ടുവരുന്ന ഇത്തരം രോഗബാധ കൃഷിവകുപ്പ് ശാസ്ത്രജ്ഞർ പല തവണ സ്ഥലങ്ങൾ സന്ദർശിച്ച് പഠനങ്ങൾ നടത്തിയിരുന്നു. രോഗബാധ ആരംഭിക്കുന്ന ദിശയിൽ പ്രതിരോധ മരുന്നുകൾ സംബന്ധിച്ച് ബോധവത്കരണവും നൽകിയിരുന്നു. ചിറ്റൂർ ബ്ലോക്കിൽ ഉൾപ്പെട്ട വടകരപ്പതി, കൊഴിഞ്ഞാമ്പാറ, പെരുമാട്ടി ഉൾപ്പെടെ പ്രദേശങ്ങളിലാണ് മഞ്ഞളിപ്പ് രോധബാധ മുൻപ് കൂടുതലായി കണ്ടിരുന്നത്.
എന്നാൽ ഇതു മറ്റു പഞ്ചായത്ത് പ്രദേശങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ രോഗം ബാധിച്ച തെങ്ങുകൾ കുമിൾരോഗമായ ഓല അഴുകൽ രോഗത്തിനും, കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിനു വിധേയമാവുന്നുണ്ട്.
രോഗബാധ പടരുന്നതിനു മുന്പായി അധികൃതരുടെ ഇടപെടലുണ്ടാകണമെന്നാണ് കേരകർഷകരുടെ ആവശ്യം.
Tags :