പിടിയിലായ സുമേഷ്
ശ്രീകാര്യം: നഗരത്തിൽ പോലീസിന്റെ ഗുണ്ടാപട്ടികയി ലു ള്ള യുവാവിനെ വെട്ടി പ്പരിക്കേൽപിച്ച സംഭവത്തിലെ ഒന്നാം പ്രതിയെ ശ്രീകാര്യം പോലീസ് അറസ്റ്റു ചെയ്തു. ഇളംകുളം മഠത്തുനട രമ്യാഭവനിൽ സുമേഷാ (34) ണു പിടിയിലായത്. ഇടവക്കോട് പേരൂർക്കോണം പണയിൽ വീട്ടിൽ സജീവിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.
ഈ കേസിൽ കരുമ്പുക്കേണം ആദിത്യ നഗർ പറക്കോട് പുത്തൻവീട്ടിൽ വിഗ്നേഷ് (35), ശ്രീകാര്യം പേരൂർക്കോണം ഇലഞ്ഞിയർത്തല വീട്ടിൽ അരുൺ (30) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തി രുന്നു. ശ്രീകാര്യം കരിമ്പുക്കോണം ക്ഷേത്രത്തിനു സമീപത്തെ സജീവിന്റെ പച്ചക്കറി ക്കടയിൽ കഴിഞ്ഞ മാസം 29നു വൈകുന്നേരം നാ ലോടെയാണു ബൈക്കിൽ മാരകായുധങ്ങളുമായെത്തിയ സംഘം അക്രമം നടത്തിയത്. അക്രമണത്തിനു ശേഷം പ്രതികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പ്ര തിയെ റിമാൻഡ് ചെയ്തു.
Tags : Nattuvishesham LocalNews