x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

11.5 ട​ണ്‍ ചെ​ന്പു​ക​ന്പി കാ​ണാ​താ​യ കേ​സ്അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് വി​ടു​മെ​ന്നു മേ​യ​ർ

വെബ് ഡെസ്ക്
Published: July 15, 2026 01:38 AM IST | Updated: July 15, 2026 01:38 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ വൈ​ദ്യു​തി​വി​ഭാ​ഗ​ത്തി​ൽ​നി​ന്നു 11.5 ട​ണ്‍ ചെ​ന്പു​ക​ന്പി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ക്കാ​ൻ തീ​രു​മാ​നം. മു​ൻ​ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണു മോ​ഷ​ണം ന​ട​ന്ന​തെ​ന്നു ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദും കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രും ആ​രോ​പി​ച്ചു. കേ​സി​ൽ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യ​ട​ക്കം ആ​റു​പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി അ​ന്വേ​ഷ​ണം ഇ​ഴ​യു​ക​യാ​ണ്. ഇ​ത്ര​യും​കാ​ലം മു​ൻ​ഭ​ര​ണ​സ​മി​തി പോ​ലീ​സു​കാ​രെ കെ​ട്ടി​യി​ട്ട​താ​ണെ​ന്നും നി​ല​വി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു ത​ട​സം നീ​ങ്ങി​യ​തി​നാ​ൽ അ​ഴി​മ​തി പു​റ​ത്തു​കൊ​ണ്ടു​വ​രു​മെ​ന്നും ഭ​ര​ണ​സ​മി​തി വെ​ല്ലു​വി​ളി​ച്ചു. ക​ള്ള​ൻ ക​പ്പ​ലി​ൽ​ത​ന്നെ​യാ​ണെ​ന്നും ക​ണ്ടെ​ത്താ​ൻ ഭ​ര​ണ​സ​മി​തി​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ബി​ജെ​പി പ്ര​സ്താ​വി​ച്ചു. ചെ​ന്പു​ക​ന്പി മോ​ഷ​ണം​പോ​യ കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ​യും ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ അ​ട​ങ്ങി​യ ഫ​യ​ലു​ക​ളു​ടെ അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​നെ​യും ഏ​ൽ​പി​ക്ക​ണ​മെ​ന്നു കൗ​ണ്‍​സി​ലി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

ത​ങ്ങ​ളു​ടെ കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്നു കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍ മ​റു​പ​ടി​ന​ൽ​കി. മോ​ഷ​ണം പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ച്ച​തും പ്ര​തി​ക​ളെ​ന്നു ക​രു​തു​ന്ന​വ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​യും സ്വീ​ക​രി​ച്ച​ത് എ​ൽ​ഡി​എ​ഫാ​ണ്. പ്ര​തി​പ​ക്ഷ​മെ​ന്ന നി​ല​യി​ൽ എ​ൽ​ഡി​എ​ഫി​നു ഭ​യ​മി​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം വ​ന്നാ​ലും സ്വാ​ഗ​തം. അ​ഴി​മ​തി​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​രെ തു​റു​ങ്കി​ല​ട​ക്ക​ണ​മെ​ന്നും ടി.​ആ​ർ. ഹി​ര​ണ്‍ പ​റ​ഞ്ഞു. ആ​ർ​ക്കും എ​തി​ര​ഭി​പ്രാ​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​നു വി​ടു​ക​യാ​ണെ​ന്നു മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ അ​റി​യി​ച്ചു.

കോ​ടി​ക​ളു​ടെ മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന 11.5 ട​ണ്‍ ചെ​ന്പു​ക​ന്പി കോ​ർ​പ​റേ​ഷ​ന്‍റെ പ​റ​വ​ട്ടാ​നി​യി​ലെ സ്റ്റോ​റി​ൽ​നി​ന്നു മോ​ഷ​ണം പോ​യെ​ന്നാ​ണ് ആ​രോ​പ​ണം. വാ​ർ​ഷി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ സ്റ്റോ​ക്ക് രേ​ഖ​ക​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​തെ വ​ന്ന​തോ​ടെ​യാ​ണു മോ​ഷ​ണം ന​ട​ന്നു​വെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും മു​ക​ൾ​ത​ട്ടി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​മ​റി​യാ​തെ സ്റ്റോ​റി​ൽ​നി​ന്ന് ഇ​ത്ര​യും വ​ലി​യൊ​രു മോ​ഷ​ണം ന​ട​ക്കി​ല്ല. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham 11.5 tonnes of missing copper wire Crime Branch

Recent News

Corehub Up