x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ല്‍ പി​രാ​യി​രി​യി​ല്‍ പു​തി​യ ആ​ശു​പ​ത്രി​ക്കെ​ട്ടി​ടം നി​ര്‍​മി​ക്കും: മ​ന്ത്രി മു​ര​ളീ​ധ​ര​ന്‍

വെബ് ഡെസ്ക്
Published: July 15, 2026 01:01 AM IST | Updated: July 15, 2026 01:01 AM IST

പി​രാ​യി​രി​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​യു​ന്നു.

പാ​ല​ക്കാ​ട്: പി​രാ​യി​രി​യി​ല്‍ സ്ഥ​ലം ല​ഭ്യ​മാ​ക്കി​യാ​ല്‍ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള ആ​ശു​പ​ത്രിക്കെ​ട്ടി​ടം സ​ര്‍​ക്കാ​ര്‍ നി​ര്‍​മി​ച്ചു​ന​ല്‍​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. പി​രാ​യി​രി​യി​ലെ ആ​രോ​ഗ്യ​കേ​ന്ദ്രം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി, അ​ലോ​പ്പ​തി, ആ​യു​ര്‍​വേ​ദം, ഹോ​മി​യോ വി​ഭാ​ഗ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ വി​പു​ല​മാ​യി സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണെ​ന്നു വി​ല​യി​രു​ത്തി.

സം​വി​ധാ​ന​ങ്ങ​ള്‍ വി​ക​സി​ക്കു​ന്ന​തി​ന് അ​നു​സൃ​ത​മാ​യി ജീ​വ​ന​ക്കാ​രു​ടെ വി​ന്യാ​സ​ത്തി​ലും മാ​റ്റം​വ​രു​ത്തും. ഐ​പി സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഒ​ഴി​വു​ള്ള ത​സ്തി​ക​ക​ള്‍ നി​ക​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. ന​ബാ​ര്‍​ഡി​ന്‍റേ​യും ഇ​ന്‍​കെ​ല്ലി​ന്‍റേ​യും കെ​ട്ടി​ട​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യാ​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് മി​ക​ച്ച അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നു വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്നും നീ​ക്കി​യ മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കു​ന്ന​തി​നു സം​സ്‌​ക​ര​ണ​യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നു മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ നി​ല​വി​ലു​ള്ള​തി​നാ​ല്‍ സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ആ​ശ​ങ്ക​യു​ടെ ആ​വ​ശ്യ​മി​ല്ല.

കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ര്‍​മ​സേ​ന, റെ​സി​ഡ​ന്‍​ഷ്യ​ല്‍ അ​സോ​സി​യേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​നു​സ​മീ​പം ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി.
പി​രാ​യി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഇ​സ്മ​യി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഫി​യ, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) കെ. ​ബി​ന്ദു തോ​മ​സ്, ആ​യു​ര്‍​വേ​ദം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ജ​യ​ന്തി, ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ്തി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​വി. ബാ​ബു​ലേ​യാ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham New hospital building Pirayiri Minister Muralidharan

Recent News

Corehub Up