x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​ക്കു തീ​പി​ടി​ച്ചു; ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്‌​ടം

വെബ് ഡെസ്ക്
Published: July 15, 2026 12:54 AM IST | Updated: July 15, 2026 12:54 AM IST

ക​ഴ​ക്കൂ​ട്ടം : പാ​ങ്ങ​പ്പാ​റ​യി​ൽ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​ക്കു തീ​പിടി​ച്ച് ഒ​രു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചു. വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്താ​ണ് തീ​പി​ടിത്തമുണ്ടാ​യ​ത്. ​പാ​ങ്ങ​പ്പാ​റ എ​കെ​ജി ന​ഗ​റി​ൽ കൊ​ച്ചു​വീ​ട് ലെയിനിൽ ശാ​ര​ദാ ഭ​വ​നി​ലാണു തീപിടിത്തം നടന്നത്. ശ്രീ​കാ​ര്യം ഗി​രി​ജാ​ സ്റ്റീൽ ജീ​വ​ന​ക്കാ​ര​ൻ ക​രി​യം സ്വ​ദേ​ശി വി​നി​ലാണ് ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുന്നത്.

ഇന്നലെ വൈകുന്നേരം നാലരയോടെ അ​തു​വ​ഴി ന​ട​ന്നുപോ​യ യു​വാ​വാണു  തീപിടിത്ത മുണ്ടായ വിവരം നാ​ട്ടു​കാ​രെ അ​റി​യി​ച്ചത്. തു​ട​ർ​ന്നാ​ണ് അ​ഗ്നിര​ക്ഷാ സേ​നയെ ​വി​വ​രം അ​റി​യി​ച്ച​ത്. ക​ട്ടി​ൽ, മെ​ത്ത, കം​പ്യൂ​ട്ട​ർ, ലാ​പ്ടോ​പ്പ്, മ്യൂ​സി​ക് സിസ്റ്റം, വാ​ഷിം​ഗ് മെ​ഷീ​ൻ, ജ​ന​ൽ, ബാ​ത്ത്റൂം വാ​തി​ൽ എ​ന്നി​വ പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വാ​ഹ​നമെ​ത്താത്ത റോ​ഡാ​യ​തി​നാ​ൽ അ​ഗ്നിര​ക്ഷാ​സേ​നയുടെ ക​ഴ​ക്കൂ​ട്ടം സ്റ്റേഷ​ൻ ഓ​ഫീ​സ​ർ എം.ഡി. ഷി​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വെള്ളമൊഴിച്ചാണ് തീയണ ച്ചത്. വൈ ​ഫൈ​ പ്ല​ഗ് ക​ണ​ക്‌‌ഷനി​ൽ നി​ന്നാ​ണു തീ ​പി​ടി​ച്ച​തെന്നാണ് പ്രാഥമിക നിഗമനം.

Tags :

Recent News

Corehub Up