പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: കുന്നന്താനം സെഹിയോനിൽ ധ്യാനകേന്ദ്രത്തിൽ 60 വയസിനു മുകളിലുള്ളവർക്കായി നടത്തിവരുന്ന ഗ്രേസ്ഫുൾ ധ്യാനം ഓഗസ്റ്റ് മൂന്നു മുതൽ ആറു വരെ നടത്തും. ഫാ. ഷാജി തുമ്പേച്ചിറയിൽ, ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. ജോസഫ് അയ്യങ്കരി, ഫാ. സോണി മുണ്ടുനടയ്ക്കൽ എന്നിവർ നേതൃത്വം നൽകും.
നാലു ദിവസത്തെ ധ്യാനത്തിൽ പ്രാർഥനകളോടൊപ്പം വാർധക്യത്തിലെ പ്രശ്നങ്ങളും പ്രതിവിധികളും സംബന്ധിച്ച വിദഗ്ധ ഡോക്ടർമാരുടെയും വൈദികരുടെയും പ്രഭാഷണങ്ങളും സൗഖ്യദായക ശുശ്രൂഷകളും കൗൺസലിംഗും വ്യായാമ പരിശീലനവും ഉണ്ടായിരിക്കും. രജിസ്ട്രേഷന് ഫോൺ: 9495107045, 8086399023.
Tags : Nattuvishesham LocalNews