x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

38 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ച്ച​വ​രു​ടെ കൂ​ട്ടാ​യ്മ ആ​ഹ്ലാ​ദ​മാ​യി

വെബ് ഡെസ്ക്
Published: July 15, 2026 12:18 AM IST | Updated: July 15, 2026 12:18 AM IST

ച​ങ്ങ​നാ​ശേ​രി: 38 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഒ​ന്നു​മു​ത​ല്‍​നാ​ലു​വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്തോ​ഷ​നി​മി​ഷ​മാ​യി. പാ​റേ​ല്‍ ജെ​എം എ​ല്‍​പി സ്‌​കൂ​ളി​ലെ 1988-1991 ബാ​ച്ചി​ല്‍ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥ​ക​ളാ​ണ് ഒ​ത്തു​ചേ​ര്‍​ന്ന​ത് സ്മൃ​തി​ല​യം എ​ന്ന​പേ​രി​ല്‍​എ​സ്ബി ഹൈ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ പു​തു​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി.​ജെ.ലാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്ബി ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ വി​നോ​ദ് ബാ​ബു മു​ഖ്യ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി ബി​ന്‍​സാ​യി സേ​വ്യ​ർ, ട്ര​ഷ​റ​ര്‍ സി​ന്ധു ആ​ന്‍റ​ണി, ജി​ജി​ക്കു​ട്ട​ന്‍ കെ. ​ബോ​ബി പാ​ത്തി​ക്ക​ൽ, തു​ള​സി എം, ​ജ്യോ​തി​ഷ് തോ​മ​സ്, ഡി​നോ​ദ് വാ​സു, ജോ​ജി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ള്‍, സ്‌​നേ​ഹ വി​രു​ന്ന് എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. പാ​റേ​ല്‍ ജെ​എം എ​ല്‍​പി സ്‌​കൂ​ള്‍ ഇ​പ്പോ​ള്‍ എ​സ്ബി ഹൈ​സ്‌​കൂ​ള്‍ കാ​മ്പ​സി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

Tags : Nattuvishesham LocalNews

Recent News

Corehub Up