x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട ഡി​വൈഎ​സ്പി ​ഓഫീ​സി​ൽ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞുവീ​ണു

വെബ് ഡെസ്ക്
Published: July 15, 2026 12:51 AM IST | Updated: July 15, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട ഡി​വൈഎ​സ്പി ​ഓ ഫീ ​സി​ൽ പോ​ലീ​സു​കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണു. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ട​തി ഡ്യൂ​ട്ടിക​ൾ​ക്ക് നി​യോ​ഗി​ച്ചി​രു​ന്ന വി​ശാ​ൽ മോ​നാണ് കു​ഴ​ഞ്ഞു​വീ​ണ​ത്. 

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ട്ടാ​ക്ക​ട​യി​ലെ നെ​യ്യാ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കേ​സു​ക​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ക്കാ​നാ​ണ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ ഇ​ന്ന​ലെ വി​ളി​ച്ചു വ​രു​ത്തി​യി​രു​ന്ന​ത്. ഇ​വി​ടെ ഡി​വൈ​എ​സ്പി ഓ​ഫീ​സ് കാ​ബി​നി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തി​നി​ടെ​യാ​ണ് വി​ശാ​ൽ കു​ഴ​ഞ്ഞു വീ​ണ​ത്. തു​ട​ർ​ന്നു ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ കാ​ട്ടാ​ക്ക​ട മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു പേ​സ് മേ​ക്ക​ർ വ​ച്ചി​രു​ന്നു. കോ​ട​തി​യി​ൽ നി​ന്നും തി​രു​ത്ത​ൽ വ​രു​ത്താ​നാ​യി 11 ഫ​യ​ലു​ക​ൾ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഇ​തു തി​രി​കെ കോ​ട​തി എ​ത്തി​ക്കാ​ത്ത​തി​നാ​ലാ​ണു ഡി ​വൈ​എ​സ് ചോ​ദ്യം ചെ​യ്ത​ത്. ഇ​തി​നി​ടെ ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

Tags : Nattuvishesham LocalNews

Recent News

Corehub Up