x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അധികൃതരുടെ കനിവു കാത്ത് മു​ണ്ടു​വേ​ലി​പ്പ​ടി-വേ​ദ​ഗി​രി റോ​ഡ്

വെബ് ഡെസ്ക്
Published: July 14, 2026 11:50 PM IST | Updated: July 14, 2026 11:50 PM IST

ഏ​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് ഒ​​ന്നാം വാ​​ർ​​ഡി​​ലെ മു​​ണ്ടു​​വേ​​ലി​​പ്പ​​ടി-​വേ​​ദ​​ഗി​​രി റോ​​ഡ് ത​​ക​​ർ​​ന്ന് വ​​ർ​​ഷ​​ങ്ങ​​ളാ​​യി​​ട്ടും ന​​ട​​പ​​ടി​​ക​​ളി​​ല്ല. പ്ര​​ധാ​​ന​​മ​​ന്ത്രി സ​​ഡ​​ക് യോ​​ജ​​ന പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​ന് 2.80 കോ​​ടി രൂ​​പ അ​​നു​​വ​​ദി​​ച്ച റോ​​ഡാ​​ണി​​ത്.

പി​എം​എ​​സ്‌​വൈ ​പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ റോ​​ഡു​​ക​​ൾ ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യാ​​യ സ​​ർ​​ഫ​​സ് ഡ്ര​​സിം​​ഗ് ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്ന നി​​ബ​​ന്ധ​​ന​​യാ​​ണ് വി​​ന​​യാ​​യ​​ത്. ഈ ​​സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​യും അ​​തി​​ന​​നു​​സൃ​​ത​​മാ​​യ സം​​വി​​ധാ​​ന​​ങ്ങ​​ളും ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ ക​​രാ​​റു​​കാ​​ര​​ൻ പി​​ൻ​​വാ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. 60 ശ​​ത​​മാ​​നം കേ​​ന്ദ്ര​​ഫ​​ണ്ട് വി​​നി​​യോ​​ഗി​​ച്ചാ​​ണ് റോ​​ഡ് നി​​ർ​​മി​​ക്കു​​ന്ന​​ത്. ബാ​​ക്കി 40 ശ​​ത​​മാ​​നം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ഹി​​ത​​മാ​​ണ്. കേ​​ന്ദ്ര​​വി​​ഹി​​ത​​മാ​​യ 2.80 കോ​​ടി രൂ​​പ​​യു​​ടെ 40 ശ​​ത​​മാ​​നം തു​​ക ഓ​​ട​​യും ക​​ലു​​ങ്കും ക​​ൽ​​ക്കെ​​ട്ടും നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് ചെ​​ല​​വി​​ട്ടു.

നി​​ർ​​മാ​​ണം അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​യ റോ​​ഡ് വ​​ർ​​ഷ​​ങ്ങ​​ളാ​​യി ത​​ക​​ർ​​ന്നുകി​​ട​​ക്കു​​ക​​യാ​​ണ്. വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ളും നാ​​ട്ടു​​കാ​​രും ഒ​​ട്ടേ​​റെ നി​​വേ​​ദ​​ന​​ങ്ങ​​ളും പ​​രാ​​തി​​ക​​ളും ന​​ൽ​​കി കാ​​ത്തി​​രു​​ന്നെ​​ങ്കി​​ലും ന​​ട​​പ​​ടി​​ക​​ളൊ​​ന്നും ഉ​​ണ്ടാ​​യി​​ല്ല. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന​കാ​​ല​​ത്ത് 80 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. റോ​​ഡ് നി​​ർ​​മാ​​ണം ക​​രാ​​റു​​കാ​​ര​​ൻ ഏ​​റ്റെ​​ടു​​ത്തെ​​ങ്കി​​ലും ക​രാ​ർ വ​​ച്ചി​​ട്ടി​​ല്ല.

യു​​ദ്ധ​​ത്തെ​ത്തു​​ട​​ർ​​ന്ന് ടാ​​റി​​നും ഇ​​ത​​ര സാ​​മ​​ഗ്രി​​ക​​ൾ​​ക്കു​​മു​​ണ്ടാ​​യ വി​​ല​​വ​​ർ​​ധ​​ന​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 48 ല​​ക്ഷം രൂ​​പ​കൂ​​ടി അ​​ധി​​ക​​മാ​​യി അ​​നു​​വ​​ദി​​ച്ചാ​​ലേ ക​രാ​ർ വ​​യ്ക്കാ​​ൻ ക​​രാ​​റു​​കാ​​ര​​ൻ ത​​യാ​​റാ​​കു​​ക​​യു​​ള്ളൂ. ഇ​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ആ​​രം​​ഭി​​ച്ചെ​​ങ്കി​​ലും സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നി​​ല്ല. സ​​ർ​​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​നി​​ന്ന് അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കാ​​ൻ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ സ​​ജീ​​വ​​മാ​​യ ഇ​​ട​​പെ​​ട​​ൽ വേ​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്ന​​ത്.

Tags : Nattuvishesham LocalNews

Recent News

Corehub Up