x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കുമെന്ന്

വെബ് ഡെസ്ക്
Published: July 14, 2026 11:54 PM IST | Updated: July 14, 2026 11:54 PM IST

പ്രതീകാത്മക ചിത്രം

കൊ​ക്ക​യാ​ർ: തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കും മു​ൻ​തൂ​ക്കം ന​ൽ​കി വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ. യു​ഡി​എ​ഫ് കൊ​ക്ക​യാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ക​സ​ന രം​ഗ​ത്ത് കൊ​ക്ക​യാ​ർ മു​ന്നേ​റേ​ണ്ട​തു​ണ്ട്. ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ പ​ദ്ധ​തി​ക​ൾ കൊ​ക്ക​യാ​റ്റി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ന​ധീ​ത​മാ​യി വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്നും സി​റി​യ​ക് തോ​മ​സ് എം​എ​ൽ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചെ​യ​ർ​മാ​ൻ സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ആ​ന്‍റ​ണി, ടോ​ണി തോ​മ​സ്, മി​നി സാ​ബു, സ​ണ്ണി ത​ട്ടു​ങ്ക​ൽ, നൗ​ഷാ​ദ് വെം​ബ്ലി, ഇ.​വി. ത​ങ്ക​പ്പ​ൻ, അ​യ്യൂ​ബ് ഖാ​ൻ ക​ട്ട​പ്ലാ​ക്ക​ൽ, കെ.​എ​ൽ. ദാ​നി​യേ​ൽ, സി​ജോ ഉ​ള്ളാ​ട്ട്, സ്വ​ർ​ണ​ല​ത അ​പ്പു​കു​ട്ട​ൻ, ര​ജ​നി രാ​ജ​ൻ, സ്റ്റാ​ൻ​ലി സ​ണ്ണി, ബെ​ന്നി ക​ദ​ളി​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Development projects agricultural sector

Recent News

Corehub Up