x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ലി​ക്കു​ള​ത്തെ നി​ർ​ദി​ഷ്ട അ​മോ​ണി​യ പ്ലാ​ന്‍റി​നെ​തി​രേ ജ​ന​കീ​യ​സ​മി​തി

വെബ് ഡെസ്ക്
Published: July 14, 2026 11:56 PM IST | Updated: July 14, 2026 11:56 PM IST

എ​ലി​ക്കു​ളം ആ​ളു​റു​മ്പ് പ​ടി​ഞ്ഞാ​റ്റു​മ​ല​യി​ൽ അ​മോ​ണി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​പ്പോ​ൾ.

എ​ലി​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ആ​ളു​റു​മ്പ് പ​ടി​ഞ്ഞാ​റ്റു​മ​ല ഭാ​ഗ​ത്ത് അ​മോ​ണി​യ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ. ക​ഴി​ഞ്ഞ ദി​വ​സം പ്ലാ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​തി​നാ​ൽ സ​മി​തി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. ഒ​ന്ന​ര​യേ​ക്ക​റോ​ളം ഭൂ​മി​യി​ൽ പ്ലാ​ന്‍റി​നാ​യി ലൈ​സ​ൻ​സി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത് പ​ത്ത​നം​തി​ട്ട ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യാ​ണ്.

ജ​ന​കീ​യ​പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​ശ്‌​നം സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ഞ്ചാ​യ​ത്ത് ഉ​പ​സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും പ്ലാ​ന്‍റ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​ത്തു​ള്ള നാ​ല് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ​ക്കും കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര​ത്തി​നും പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ പൊ​ന്നൊ​ഴു​കും തോ​ടി​നും ജ​ന​ങ്ങ​ൾ​ക്കും ഹാ​നി​ക​ര​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ജ​ന​ങ്ങ​ൾ ഉ​പ​സ​മി​തി മു​മ്പാ​കെ പ​ങ്കു​വ​ച്ച​ത്.

കെ ​സ്മാ​ർ​ട്ട് വ​ഴി​യാ​ണ് ക​മ്പ​നി അ​നു​മ​തി​ക്കാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ ത​ന്നെ പ്ര​വ​ർ​ത്ത​നാ​നു​മ​തി ന​ൽ​കേ​ണ്ട​ത് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​യ ന​ട​പ​ടി​ക്ക് കൂ​ട്ടു​നി​ൽ​ക്കി​ല്ലെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യ​മു​നാ പ്ര​സാ​ദ് വി​ശ​ദീ​ക​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട് ര​ക്ഷാ​ധി​കാ​രി​യാ​യ ജ​ന​കീ​യ​സ​മി​തി​യാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags : Local News Nattuvishesham ammonia plant Elikkulam

Recent News

Corehub Up