പ്രതീകാത്മക ചിത്രം
ചെറുതോണി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മണ്ണുമാന്തിയന്ത്രം വിട്ടുനൽകുന്നത് സംബന്ധിച്ച് നടന്ന ചർച്ചയിൽ തീരുമാനമായില്ല. മൂന്നാർ ഡിഎഫ്ഒ യുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഇന്ന് വനംമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടക്കും.
അഞ്ചു വർഷം മുമ്പ് വീട് നിർമിക്കാനായി മണ്ണെടുത്തതിന്റെ പേരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി വിഭാഗത്തിൽപ്പെട്ട അജീഷിന്റെ ജെസിബി പിടിച്ചെടുത്തു. വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വനംവകുപ്പ് ഓഫീസിലെത്തിയ അജീഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. മൂന്നാർ ഡിഎഫ്ഒയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. എന്നാൽ പ്രശ്നത്തിൽ ഇന്നലെ നടന്ന ചർച്ച വിജയം കണ്ടില്ല.
ജെസിബി പിടിച്ചെടുത്ത വനംവകുപ്പിന്റെ നടപടി ഒരാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്ന് മൂന്നാർ ഡിഎഫ്ഒ സാജു വർഗീസ് പറഞ്ഞു. സർക്കാരിലേക്ക് വാഹനം കണ്ടുകെട്ടുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെസിബി വീണ്ടെടുക്കാമെന്നും ഡിഎഫ്ഒ പറഞ്ഞു. ചർച്ചയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു ഉറപ്പും ലഭിച്ചില്ലെന്ന് അജീഷ് വ്യക്തമാക്കി. ഇന്ന് തിരുവനന്തപുരത്ത് വനം മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ചർച്ചയിലാണ് ഇനി അജീഷിന്റെ പ്രതീക്ഷ.
Tags : Local News Nattuvishesham Justice Ajeesh JCB