x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രാ​ന്പി​യി​ൽ വ​യ​നാ​ട്ടി​ൽനി​ന്നു​ള്ള വി​ദ​ഗ്ധ ആ​ർ​ആ​ർ​ടി ടീ​മി​നെ നി​യോ​ഗി​ച്ചു

വെബ് ഡെസ്ക്
Published: July 14, 2026 11:28 PM IST | Updated: July 14, 2026 11:28 PM IST

വി​ദ്ഗ​ധ ആ​ര്‍​ആ​ര്‍​ടി സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

വ​ണ്ടി​പ്പെ​രി​യാ​ര്‍: ഗ്രാ​മ്പി അ​ര​ണ​യ്ക്ക​ല്‍ മേ​ഖ​ല​യി​ല്‍ ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി​യ​തോ​ടെ വ​യ​നാ​ട്ടി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ ആ​ര്‍​ആ​ര്‍​ടി സം​ഘ​ത്തെ സ്ഥ​ല​ത്ത് നി​യോ​ഗി​ച്ചു.

‌ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഇ​വി​ടെ ക​ടു​വ​യി​റ​ങ്ങു​ന്ന​ത് പ​തി​വാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് നാ​ലോ​ളം കൂ​ടു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. ക​ടു​വ​യെ പി​ടി​കൂ​ടാ​ന്‍ സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ കു​ടു​ങ്ങി​യ​താ​ക​ട്ടെ പു​ലി​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച​യും പ്ര​ദേ​ശ​ത്ത് പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. ജ​ന​വാ​സ മേ​ഖ​ല​യോ​ടു ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന വ​ന​പ്ര​ദേ​ശ​ത്തു​നി​ന്നു പു​ലി സ്ഥി​ര​മാ​യി എ​ത്താ​റു​ണ്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി വ​നം​വ​കു​പ്പ് റ​ഡാ​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​വും ന​ട​ത്തി​വ​രു​ന്നു​ണ്ട്. മ​നു​ഷ്യ​ന്‍റെ സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഇ​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ ക​ടു​വ ഇ​പ്പോ​ള്‍ ഉ​ള്‍​വ​ന​ത്തി​ല്‍​നി​ന്നു ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്താ​ന്‍ തു​ട​ങ്ങി​യ​തി​ന്‍റെ സൂ​ച​ന​യാ​ണ് ഹൈ ​ഫ്രീ​ക്വ​ന്‍​സി റേ​ഡി​യോ ക​മ്യു​ണി​ക്കേ​ഷ​ന്‍ സി​സ്റ്റ​ത്തി​ലൂ​ടെ വ​നം​വ​കു​പ്പി​ന് ല​ഭി​ച്ച​ത്. റേ​ഡി​യോ കോ​ള​ര്‍ വ​ഴി​യു​ള്ള സാ​റ്റ​ലൈ​റ്റ് സി​ഗ്‌​ന​ല്‍ ല​ഭി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി.

ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ന്‍ വ​നം​വ​കു​പ്പ് ത​യാ​റാ​കുന്ന​തി​നി​ടെ​യാ​ണ് ക​ടു​വ​യു​ടെ സാ​ന്നി​ധ്യം വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​യി​ല്‍ തെ​ളി​യു​ന്ന​ത്. ഇ​തോ​ടെ വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ ആ​ര്‍​ആ​ര്‍​ടി ടീ​മി​നെ ഇ​വി​ടേ​ക്ക് നി​യോ​ഗി​ക്കു​ക​യാ​യി​രുന്നു.​
ആ​ദ്യം അ​ഞ്ചു​പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ര​ണ​യ്ക്ക​ല്‍ മേ​ഖ​ല​യി​ല്‍ എ​ത്തി​യ​ത്. ഇ​വ​ര്‍ ക​ടു​വ​യു​ടെ നീ​ക്ക​ങ്ങ​ളും മ​റ്റും നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ ടീ​മം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​ത്.

Tags : Local News Nattuvishesham

Recent News

Corehub Up