സന്തോഷ് കുമാർ
തിരുവല്ല: സ്കൂട്ടറിൽ ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയാളും മരിച്ചു. അഴിയിടത്തുചിറ ചാലക്കുഴി മന്നത്തുചിറയിൽ സന്തോഷ് കുമാറാണ് (40) മരിച്ചത്. തിങ്കളാഴ്ച രാത്രി എംസി റോഡിൽ മുത്തൂർ ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ ചാലക്കുഴി കൊച്ചാംപറമ്പിൽ തോമസ് ജോർജ് (ജോസ്-53) തത്ക്ഷണം മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ സന്തോഷ് കുമാറിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നലെ രാവിലെ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. ഭാര്യ: ആരതി. മക്കൾ: നിവേദ്യ, നിവ്യ. മുത്തൂരിൽനിന്നു തിരുവല്ല ടൗണിലേക്ക് വരികയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
Tags :