x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ഹൃ​ദ്യ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ സം​ഗ​മം

വെബ് ഡെസ്ക്
Published: July 18, 2026 04:17 AM IST | Updated: July 18, 2026 04:17 AM IST

ഓ​ർ​മ​ക​ൾ -77 സം​ഗ​മം സ്വ​ര​ല​യ സെ​ക്ര​ട്ട​റി ടി.​ആ​ർ. അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം. വ​ണ്ടാ​ഴി സി​വി​എം സ്കൂ​ളി​ലെ 1977 എ​സ്എ​സ്എ​ൽ​സി ബാ​ച്ചു​കാ​രാ​ണ് ഓ​ർ​മ​ക​ൾ- 77 എ​ന്ന പേ​രി​ൽ ഒ​ത്തു​കൂ​ടി​യ​ത്.

മു​ട​പ്പ​ല്ലൂ​രി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്യു​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന കൂ​ട്ടാ​യ്മ പാ​ല​ക്കാ​ട് സ്വ​ര​ല​യ സെ​ക്ര​ട്ട​റി, ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി തു​ട​ങ്ങി ജി​ല്ല​യി​ലെ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലെ നി​റ​സാ​നി​ധ്യ​മാ​യ ടി.​ആ​ർ.​അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ള​ജ് എ​ന്നി​വ​യു​ടെ മു​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഓ​ർ​മ​ക​ൾ-77 എ​ന്ന പേ​രി​ലു​ള്ള സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം ടി.​ആ​ർ. അ​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും റി​ട്ട​യേ​ഡ് ഡി​വൈ​എ​സ്പി യു​മാ​യ മു​ഹ​മ​ദ് കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​ട​ക്ക​ഞ്ചേ​രി സി​ഐ പി.​എം.​എ​ബി, റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​രാ​യ പി.​എം. നൂ​ർ​മു​ഹ​മ​ദ്, പി.​ജി. നാ​രാ​യ​ണ​ൻ നാ​യ​ർ, പ​ഞ്ചാ​യ​ത്തം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൂ​ട്ടാ​യ്മ​യി​ലെ ബെ​ന്നി സ്ക​റി​യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മു​ര​ളി പ​രി​പ്പാ​യി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ​ഹ​ദേ​വ​ൻ മാ​ത്തൂ​ർ, സു​രേ​ഷ് ന​ന്ദ​നം, എം. ​ച​ന്ദ്ര​ൻ, വി. ​രോ​ഹി​ത്, വി​നോ​ദി​നി ര​വീ​ന്ദ്ര​ൻ, കെ.​കെ. മോ​ഹ​ന​ൻ, കെ. ​ക​രു​ണാ​നാ​ഥ്, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, വി. ​കേ​ശ​വ പ്ര​കാ​ശ​ൻ പ്ര​സം​ഗി​ച്ചു. പാ​ല​ക്കാ​ട് രാ​മ​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

Tags : Local News Nattuvishesham alumni reunion school's golden jubilee year

Recent News

Corehub Up