x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​റാ​ടി​യി​ലെ ക​ള്ളു​ഷാ​പ്പി​നെ​തി​രാ​യ സ​മ​രം ഒ​രു​മാ​സം പി​ന്നി​ട്ടു :കഞ്ഞിവച്ച് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം


Published: July 17, 2026 04:24 AM IST | Updated: July 17, 2026 04:24 AM IST

മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ള്ളു​ഷാ​പ്പ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു.

മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ക​ള്ളു​ഷാ​പ്പ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തി​നെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു. മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ര്‍​ഡി​ലെ സി​യോ​ന്‍ ന​ഗ​റി​ല്‍ പു​തു​താ​യി തു​റ​ക്കു​ന്ന ക​ള്ളു ഷാ​പ്പി​നെ​തി​രെ ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​ഴി​ഞ്ഞ 30 ദി​വ​സ​മാ​യി സ​മ​രം ന​ട​ത്തു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് മാ​റാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​ളി, മാ​റാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു കു​ന്ന​പ്പി​ള്ളി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തേ​ജ​സ് ജോ​ണ്‍, ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, സി​പി​ഐ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പോ​ള്‍ പൂ​മ​റ്റ​ത്തി​ല്‍, കോ​ണ്‍​ഗ്ര​സ് അം​ഗം മോ​ഹ​ന്‍ രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up