x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് രാ​മാ​യ​ണ മാ​സാ​രം​ഭം : നൂ​റ്റാ​ണ്ടു​ക​ളു​ടെ പൈ​തൃ​ക​മാ​യ രാ​മാ​യ​ണ​വു​മാ​യി അ​ബ്ദു​ൾ സ​ലീം

ബ​ഷീ​ര്‍ ക​ല്ലാ​യി
Published: July 17, 2026 05:31 AM IST | Updated: July 17, 2026 05:31 AM IST

നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള രാ​മാ​യ​ണ താ​ളി​യോ​ല​ക​ളു​മാ​യി അ​ബ്ദു​ൾ സ​ലീം പ​ട​വ​ണ്ണ.

മ​ഞ്ചേ​രി: ഇ​ന്ന് ക​ര്‍​ക്ക​ട​കം ഒ​ന്ന്. രാ​മാ​യ​ണ മാ​സ​ത്തി​ന്‍റെ സ​മാ​രം​ഭം. ധാ​ര്‍​മി​ക മൂ​ല്യ സം​ര​ക്ഷ​ണ​ത്തി​നാ​യി സിം​ഹാ​സ​നം ത്യ​ജി​ച്ച രാ​മ​ന്‍റെ ക​ഥ പ​റ​യു​ന്ന ഭാ​ര​ത​ത്തി​ന്‍റെ ഇ​തി​ഹാ​സ​ങ്ങ​ളി​ലൊ​ന്നാ​ണ് രാ​മാ​യ​ണം. ഈ ​രാ​മാ​യ​ണം കാ​ല​ങ്ങ​ളാ​യി നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണ് മ​ഞ്ചേ​രി മു​ള്ള​മ്പാ​റ സ്വ​ദേ​ശി​യും ഗി​ന്ന​സ് ജേ​താ​വു​മാ​യ അ​ബ്ദു​ൾ സ​ലീം പ​ട​വ​ണ്ണ. 200 ഓ​ളം താ​ളി​യോ​ല​ക​ളി​ല്‍ എ​ഴു​ത്താ​ണി കൊ​ണ്ട് എ​ഴു​തി​യ തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ന്‍റെ അ​ധ്യാ​ത്മ രാ​മാ​യ​ണം കി​ളി​പ്പാ​ട്ടി​ന്‍റെ ഈ ​താ​ളി​യോ​ല പ്ര​തി​ക്ക് 350 വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്കം ക​ണ​ക്കാ​ക്കു​ന്നു.

പൗ​രാ​ണി​ക വ​സ്തു​ക്ക​ളോ​ടു​ള്ള സ​ലീ​മി​ന്‍റെ അ​ഭി​നി​വേ​ശം മ​ന​സി​ലാ​ക്കി​യ തൃ​ശൂ​രി​ലെ ച​രി​ത്ര​രേ​ഖ സൂ​ക്ഷി​പ്പു​കാ​ര​നാ​യ പി.​ആ​ര്‍. ഗോ​പാ​ല​മേ​നോ​നാ​ണ് ഈ ​അ​മൂ​ല്യ ഗ്ര​ന്ഥം സ​മ്മാ​നി​ച്ച​ത്.

രാ​മ​ന്‍റെ അ​യ​നം അ​ഥ​വാ യാ​ത്ര​യാ​ണ് രാ​മാ​യ​ണം. ബാ​ല​കാ​ണ്ഡം, അ​യോ​ദ്ധ്യാ​കാ​ണ്ഡം, ആ​ര​ണ്യ​കാ​ണ്ഡം, കി​ഷ്‌​കി​ന്ധാ​കാ​ണ്ഡം, സു​ന്ദ​ര​കാ​ണ്ഡം, യു​ദ്ധ​കാ​ണ്ഡം, ഉ​ത്ത​ര​കാ​ണ്ഡം എ​ന്നി​ങ്ങ​നെ ഏ​ഴ് കാ​ണ്ഡ​ങ്ങ​ളി​ലാ​യി ഇ​രു​പ​തി​നാ​യി​രം ശ്ലോ​ക​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് രാ​മാ​യ​ണം ര​ചി​ച്ച​ത്. സ​ലീ​മി​ന്‍റെ പ​ക്ക​ലു​ള്ള രാ​മാ​യ​ണ​ത്തി​ന് പ​തി​ന​ഞ്ച് ഇ​ഞ്ച് നീ​ള​വും ര​ണ്ട​ര ഇ​ഞ്ച് വീ​തി​യു​മു​ള്ള ഇ​രു​നൂ​റ് പേ​ജു​ക​ളാ​ണു​ള്ള​ത്.

രാ​മാ​യ​ണ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​തി​ലെ താ​ളി​യോ​ല​ക​ളു​ടെ വീ​ഡി​യോ ത​യാ​റാ​ക്കി ഓ​രോ ഓ​ല​ക​ളും പോ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ബ്ദു​ൾ സ​ലീം. താ​ളി​യോ​ല​ക​ളും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ സം​സ്‌​കാ​ര​വും ഭാ​ഷ​യും വി​ജ്ഞാ​ന​പാ​ര​മ്പ​ര്യ​വും പേ​റു​ന്ന അ​മൂ​ല്യ സാ​ക്ഷ്യ​ങ്ങ​ളാ​ണെ​ന്നും ഇ​ത്ത​രം അ​പൂ​ര്‍​വ പൈ​തൃ​ക വ​സ്തു​ക്ക​ളെ തി​രി​ച്ച​റി​യാ​നും സം​ര​ക്ഷി​ക്കാ​നും പു​തു​ത​ല​മു​റ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും സ്‌​കൗ​ട്ട് മാ​സ്റ്റ​ര്‍ കൂ​ടി​യാ​യ അ​ബ്ദു​ൾ സ​ലീം പ​റ​യു​ന്നു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up