x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പണ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാരുടെ ആ​ത്മ​ഹ​ത്യ: കേ​സ് ഡി​സിആ​ർ​ബി​ക്ക്


Published: July 17, 2026 06:34 AM IST | Updated: July 17, 2026 06:34 AM IST

വി​ഴി​ഞ്ഞം : സ്വ​ർ​ണ​പ്പ​ണയ​ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാർ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ന്‍റെഅ​ന്വേ​ഷണ​ ഫ​യ​ലു​ക​ൾ ഇ​ന്ന് ഡി ​സിആ​ർബി​ക്ക് കൈ​മാ​റു​ം.

ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രി​യാ​യി പ്ര​തി സി​ന്ധു​കു​മാ​രി​യെ മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​മാ​ണ​ങ്ങ​ൾ വാ​ങ്ങി കെ​എ​സ്എ​ഫ്ഇ​യു​ടെ 15 ശാ​ഖ​ക​ളി​ലാ​യി കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ വാ​യ്പാ​ത്ത​ട്ടി​പ്പാ​ണ് ഇ​വ​ർ ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. കൂ​ടാ​തെ 200 ലധികം പ​വ​ൻ സ്വ​ർ​ണ​വും ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് ക​രു​തു​ന്നു.

പ്ര​മാ​ണം ന​ൽ​കു​ന്ന ഉ​ട​മ​ക​ൾ​ക്ക് കെ​എ​സ്എ​ഫ്ഇ​യി​ൽ​നി ന്ന് ​ചി​ട്ടി​പി​ടി​ച്ചും വാ​യ്പ​യെ​ടു ത്തും ​ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ന​ട​ത്തി​യാ​ണ് ര​ണ്ടു കോ​ടി​യി​ൽ​പ്പ​രം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ക​ട​മാ​യി സി​ന്ധു​കു​മാ​രി ന​ൽ​കു​ന്ന പ​ണ​ത്തി​നു പ​ക​രം അ​വ​രു​ടെ പ്ര​മാ​ണ​ങ്ങ​ൾ വാ​ങ്ങു​ക​യാ​ണ് പ​തി​വ്. തു​ട​ർ​ന്ന് അ​വ​രെ ഉ​പ​യോ​ഗി​ച്ച് കെ​എ​സ്എ​ഫ്ഇ ശാ​ഖ​ക​ളി​ൽ വാ​യ്പ​യ്ക്ക് അ​പേ​ക്ഷി​ക്കും. പ​ണം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​ക്കൗ​ണ്ട് ന​മ്പ​റും ഫോ​ൺ ന​മ്പ​റും സി​ന്ധു​കു​മാ​രി​യു​ടേ​താ​ണ് ന​ൽ​കു​ക.

പ​ണം കി​ട്ടി​യാ​ൽ തി​രി​ച്ച​ട​വു മു​ട​ങ്ങു​ന്ന​തോ​ടെ കെ​എ​സ്എ​ഫ്ഇ അ​ധി​കൃ​ത​ർ പ്ര​മാ​ണ ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​മ്പോ​ഴാ​ണ് ത​ട്ടി​പ്പ് തി​രി​ച്ച​റി​യു​ന്ന​ത്.
ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ സ്വ​ർ​ണ​പ്പ​ണ​യ സ്ഥാ​പ​ന​ത്തി​ൽ പ​ണ​യം​വ​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ ചാ​ല, ആ​ര്യ​ശാ​ല, കോ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​റ്റി​രു​ന്ന​താ​യും അ​റി​വു ല​ഭി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up