കേരള ഹിന്ദീ പ്രചാര സഭയുടെ വിവിധ പരീക്ഷകളിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടി മന്ത്രി കെ. മുരളീധരൻ ഉദ്
തിരുവനന്തപുരം: ബഹുഭാഷകള്‍ സംസാരിക്കുന്ന ഭാരതത്തിന് നെഹ്റു വിഭാവനം ചെയ്ത ത്രിഭാഷാപദ്ധതിയാണ് അഭികാമ്യമെന്നു മന്ത്രി കെ. മുരളീധരൻ. കേരള ഹിന്ദീ പ്രചാര സഭയുടെ ഹിന്ദീ പ്രഥമ മുതല്‍ സാഹിത്യാചാര്യ വരെയും പിജി ഡിപ്ലോമ ഇന്‍ ട്രാൻസലേഷൻ പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും അദ്ദേഹം വിതരണം ചെയ്തു.
ഗാന്ധിജി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സമാരംഭിച്ച ഹിന്ദി പ്രചാരണം കേരള ഹിന്ദീ പ്രചാരസഭ അതിന്റെ സത്ത നഷ്ടപ്പെടാതെ ലക്ഷ്യപ്രാപ്തിയിലേക്കു കൊണ്ടുപോകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യബന്ധങ്ങളുടെ ചാരുത അറിയാൻ ഭാഷയും സാഹിത്യവും അറിയണമെന്നും ഹിന്ദി ഭാഷ ദേശീയതയുടെ മുഖ്യധാരയിലേക്കും ജനപദങ്ങളിലേക്കുമുള്ള പൊതുവാതില്തുറന്നുതരുന്നുവെന്നും മുഖ്യപ്രഭാഷകനായ പ്രഫ. ജോര്‍ജ് ഓണക്കൂര്അഭിപ്രായപ്പെട്ടു. ഡോ.എസ്. തങ്കമണി അമ്മ അധ്യക്ഷത വഹിച്ചു.
മുന്‍സ്പീക്കര്‍ എം. വിജയകുമാര്‍, സഭയുടെ സെക്രട്ടറി അഡ്വ. ഡോ. ബി. മധു, എസ്. ഗോപകുമാര്‍, ജി. സദാനന്ദന്, പി.പി. മുരളീധരന്, ഡോ. എസ്. ലീലാകുമാരി അമ്മ എന്നിവര്‍ പ്രസംഗിച്ചു