ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറം നിർമിച്ചുനൽകിയ കുഞ്ഞൂഞ്ഞ് ഭവനത്തിന്റെ താക്കോൽ കൈമാറ്റച്ചടങ്ങ് കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യു
കോവളം: തന്റെ ആരോഗ്യത്തെക്കാൾ ജനങ്ങളുടെ ക്ഷേമത്തിനു മുൻകരുതൽ നൽകിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി പ്രസിഡൻറും മന്ത്രിയുമായ സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ഫോറവും വവ്വാമൂല വാർഡ് കമ്മിറ്റിയും ഇൻകാസ് അബുദാബി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും ചേർന്നു നിർമിച്ചു നൽകിയ രണ്ടാമത് കുഞ്ഞൂഞ്ഞ് ഭവനത്തിന്റെ താക്കോൽ വെങ്ങാനൂർ വവ്വാമൂല വാർഡിൽ പരേതനായ രാജേഷിന്റെ ഭാര്യ രാജിക്കും മക്കൾക്കും കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മൻ ചാണ്ടിയെന്ന കാരുണ്യ പ്രവർത്തകന്റെ പേരിൽ അദ്ദേഹത്തിന്റെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ചു രണ്ടാമത്തെ ഭവനം മറ്റൊരു നിർധന കുടുംബത്തിനു നൽകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അധ്യക്ഷൻ എം. വിൻസന്റ് എംഎൽഎ പറഞ്ഞു.
ബാലരാമപുരത്തു കാൻസർ ബാധിതനായി മരിച്ച ബിലാലിന്റെ കുടുംബത്തിനാണ് ആദ്യഭവനം നൽകിയത്. വരും നാളുകളിലും ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.വിൻസന്റ് പറഞ്ഞു.