x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ന്‍ ചാ​ണ്ടി സ്മൃ​തിസം​ഗ​മം


Published: July 17, 2026 06:52 AM IST | Updated: July 17, 2026 06:52 AM IST

അ​യ​ര്‍ക്കു​ന്നം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​രു​ത​ല്‍ ഗോ​ള്‍ഡ​ന്‍ ജൂ​ബി​ലി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ന്‍കാ​സ് കു​വൈ​റ്റി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി സ്മൃ​തിസം​ഗ​മം സം​ഘ​ടി​പ്പി​ക്കും.

നാ​ളെ രാ​വി​ലെ 11ന് ​അ​യ​ര്‍ക്കു​ന്നം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​രു​ന്ന സം​ഗ​മം മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജീ​വ​കാ​രു​ണ്യ​ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​ഗ​മ​ത്തി​ല്‍ അ​ര്‍ഹ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍, ഡ​യാ​ലി​സി​സ് കി​റ്റ്, വ​യോ​ജ​ന​ങ്ങ​ള്‍ക്കു​ള്ള വീ​ല്‍ചെ​യ​ര്‍ എ​ന്നി​വ​യു​ടെ വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് ട്ര​സ്റ്റ് ചെ​യ​ര്‍മാ​ന്‍ ഫി​ല്‍സ​ണ്‍ മാ​ത്യൂ​സ് പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ൽ ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​വീ​ട്ടി​ൽ, എം.​പി. തോ​മ​സ് പ​ള്ളി​ക്ക​ൽ, ജ​യിം​സ് കു​ന്ന​പ്പ​ള്ളി, കെ.​കെ. അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ജി​ജി നാ​ഗ​മ​റ്റം, ജോ​യി കൊ​റ്റ​ത്തി​ൽ, ഡോ. ​എം.​ജെ. സി​റി​യ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ വൃ​ദ്ധമ​ന്ദി​ര​ങ്ങ​ളി​ൽ സ്നേ​ഹ​വി​രു​ന്നും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up