x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഐയെ​ വാഹനമിടിപ്പിച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്രമം : സംഭവം തട്ടിപ്പുകേസ് പ്രതിയെ പിടികൂടുന്നതിനിടെ


Published: July 17, 2026 06:43 AM IST | Updated: July 17, 2026 06:43 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : സാ​ന്പ​ത്തി​ക ത​ട്ടി​പ്പുകേസിലെ പ്രതി​യെ പി​ടി​കൂ​ടാ​ൻ പോ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. എ​സ്ഐ യ്കും ​ര​ണ്ടു സി​പി​ഒ മാ​ര്‍​ക്കും പ​രി​ക്കേറ്റു. പ്ര​തി പി​ടി​യി​ല്‍.

പ​ണ​യ സ്വ​ർ​ണം എ​ടു​ത്തു​കൊ​ടു​ക്കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ഉ​രു​പ്പ​ടി​ക​ൾ കൈ​വ​ശ​മാ​ക്കി​യ​ശേ​ഷം മ​റി​ച്ചു​വി​റ്റ് ഒ​ളി​വി​ല്‍ പോ​കു​ന്ന സം​ഘ​ത്തി ലെ ​അം​ഗ​മാ​യ സ​നോ​ജി​നെ പി​ടി​കൂ​ടാ​ന്‍ പോ​യ നെ​യ്യാ​റ്റി​ന്‍​ക​ര എ​സ്ഐ അ​ക്ഷ​യ് കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ ആ​ന്‍റ​ണി മി​റാ​ന്‍​ഡ, നി​ധി​ന്‍ സു​കു​മാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി‍​ല്‍ പ്ര​തി​യാ​യ സ​നോ​ജ് മാ​റ​ന​ല്ലൂ​രി​നു സ​മീ​പ​ത്തു​ണ്ടെ​ന്നു വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാന​ത്തി​ലാ​ണു ഒ​രു ഇ​ല​ക്ട്രി​ക് വാ​ഹ​ന​ത്തി​ലും ബൈ​ക്കി​ലു​മാ​യി എ​സ്ഐയും ​പോ​ലീ​സ് സംഘവും സ്ഥ​ല​ത്തെ​ത്തി​യ​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ഫ്തി​യി​ലാ​യി​രു​ന്നു.

സ​നോ​ജ് വാ​ഹ​ന​ത്തി​ലി​രി ക്കു​ന്ന​തു​ക​ണ്ട പോ​ലീ​സ് അ​യാ​ളോ​ട് പു​റ​ത്തി​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വാ​ഹ​നം പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ല​ക്ട്രി​ക് ബൈ​ക്കും സ്കൂ​ട്ട​റും പൂ​ര്‍​ണ​മാ​യി ന​ശി​ച്ചു. ര​ണ്ട് പോ​ലീ​സു​കാ​ര്‍​ക്കും കൈ​ക​ള്‍​ക്കു പൊ​ട്ട​ലു​ണ്ട്. എ​സ്ഐ​യും പോ​ലീ​സു​കാ​രും നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സ​നോ​ജി​നെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി.

സ്വ​ർ​ണ​പ്പ​ണ​യ ഉരു​പ്പ​ടി ത​ട്ടി​പ്പു​കേ​സി​ലെ മ​റ്റൊ​രു പ്ര​തി നെ​യ്യാ​റ്റി​ൻ​ക​ര ന​ട​രാ​ജ് ഫി​നാ​ൻ​സ് ഉ​ട​മ ശ്രീ​ജി​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നാ​ണ് സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു വി​വ​രം ല​ഭി​ച്ച​ത്.

ചെ​റി​യ തു​ക​യ്ക്ക് വ​ച്ചി​രി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്ത് വി​റ്റ​ശേ​ഷം പ​ണം ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ്. പ​ണ​യ​ത്തി​ല്‍ നി​ന്നെ​ടു​ക്കു​ന്ന സ്വ​ര്‍​ണം പി​ന്നീ​ട് വി​റ്റ് പ​ണം ശ്രീ​ജി​ത്തും കൂ​ട്ട​രും സ്വ​ന്ത​മാ​ക്കു​ക​യാ​ണു പ​തി​വ്. നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ പി​ടി​കൂ​ടാ​നാ​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up