ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും യൂത്ത് ഫോർ ഫുഡ് സേഫ്റ്റി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി കെ.മുരളീധരൻ നിർവഹിക്
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയിൽ വനിതാ യാത്രക്കാരിൽ 87 ശതമാനം വർധനയുണ്ടായെന്നു മന്ത്രി സി.പി. ജോണ്. ഓർഡിനറി സർവീസുകളിലെ പ്രതിദിന വനിതാ യാത്രക്കാരുടെ ശരാശരി എണ്ണം 6.48 ലക്ഷത്തിൽ നിന്നും 12.12 ലക്ഷമായി ഉയർന്നു. വനിതാ പങ്കാളിത്തം മൂന്നിൽ രണ്ടായി.
ഓർഡിനറി സർവീസുകളിലെ ആകെ യാത്രക്കാരിൽ വനിതകളുടെ വിഹിതം 50.9 % ൽ നിന്ന് 66.6 % ആയി ഉയർന്നു. മൊത്തം യാത്രക്കാരിൽ 28.9 % വർധനയുണ്ടായി. ഓർഡിനറി, സൂപ്പർ ക്ലാസ് സർവീസുകൾ ചേർത്തു പ്രതിദിനം ആകെ യാത്രക്കാരുടെ ശരാശരി എണ്ണം 19.03 ലക്ഷത്തിൽ നിന്നും 24.53 ലക്ഷമായി വർധിച്ചുവെന്നും സി.പി.ജോണ് പറഞ്ഞു.
കെഎസ്ആർടിസിയിൽ പുരുഷ യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഓരോ ഡിപ്പോയിലും ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി സി.പി.ജോണ്. കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള അനുമതിയും അനുബന്ധ നിയമാവലിയും സർക്കാർ അംഗീകരിച്ചു. കോർപറേഷന്റെ എല്ലാ ട്രാൻസ്പോർട്ട് ഡിപ്പോകൾക്കും ഈ നിയമാവലി ബാധകമായിരിക്കും.
ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; കെ. മുരളീധരൻ
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും വൃത്തിയുള്ള അന്തരീക്ഷത്തിൽ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം തയാറാക്കി ജനങ്ങൾക്ക് നൽകേണ്ടത് ഓരോ ഭക്ഷ്യസംരംഭകന്റെയും ഉത്തരവാദിത്തമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യസംരംഭകർക്കുള്ള പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും 'യൂത്ത് ഫോർ ഫുഡ് സേഫ്റ്റി' പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ യുവജനങ്ങളുടെയും ഭക്ഷ്യസംരംഭകരുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച അവബോധം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കണം. വൃത്തിഹീനമായ ഭക്ഷണശാലകളും ഭക്ഷ്യ ഉത്പാദന കേന്ദ്രങ്ങളും പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ശുചിത്വക്കുറവും മലിനജല ഉപയോഗവും പാചകരീതികളിലെ അപാകതകളും ഷിഗെല്ല പോലുള്ള രോഗങ്ങൾ പടരാൻ കാരണമാകുന്നുണ്ട്. കുടിവെള്ളം തിളപ്പിച്ചശേഷം മാത്രം നൽകുന്ന രീതി ഉൾപ്പെടെയുള്ള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.