അങ്ങാടിപ്പുറം-കോട്ടക്കല്‍ റോഡില്‍ ചെരക്കാപറമ്പ് ചോലക്കുളത്ത് വളവില്‍ ട്രാന്‍സ്ഫോർമറില്‍ ഇടിച്ച് പാര്‍സല്‍ വാഹനം മറിഞ്ഞപ്പോള്‍.
അങ്ങാടിപ്പുറം: കോട്ടക്കല്‍ റോഡില്‍ ചെരക്കാപറമ്പ് ചോലക്കുളത്ത് വളവില്‍ പാര്‍സല്‍ വാഹനം നിയന്ത്രണംവിട്ട് ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുമറിഞ്ഞു. പെരിന്തല്‍മണ്ണയില്‍നിന്ന് കോട്ടക്കലിലേക്ക് ഔഷധ നിര്‍മാണത്തിന് ആവശ്യമായ ഗോതമ്പുമായി പോകുകയായിരുന്ന ഓള് കാര്‍ഗോ ലോജിസ്റ്റിക്സ് സര്‍വീസിന്റെ വാഹനമാണ് ഇന്നലെ വൈകുന്നേരം 4.30 ഓടെ അപകടത്തില്‍പ്പെട്ടത്.
ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് പതിവായി അപകടം സംഭവിക്കുന്ന പ്രദേശമാണിത്. കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Malappuram