മുണ്ടേരി ഉള്‍വനത്തിലെ ഇരുട്ടുകുത്തി നഗറിലെ ജലസേചന പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ആര്യാടന് ഷൗക്കത്ത് എംഎല്‍എ നിര്‍വഹിക്കുന്നു.
എടക്കര: നബാര്‍ഡിന്റെ ധനസഹായത്തോടെ ജന്‍ശിക്ഷണ്‍ സന്സ്ഥാന് പോത്തുകല്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായ ജലസേചന പദ്ധതി പ്രവൃത്തി തുടങ്ങി. മുണ്ടേരി ഇരുട്ടുകുത്തി നഗറില്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇരുട്ടുകുത്തി നഗറിലെ നാല്പതോളം കുടുംബങ്ങള്‍ക്ക് കൃഷിക്ക് ജലസേചന സൗകര്യമൊരുക്കുന്നതാണ് പദ്ധതി. ജാതിക്ക, കുരുമുളക്, ഏലം, ഔഷധസസ്യ കൃഷി, ഇടവിള കൃഷി എന്നിവയാണ് ഓരോ കുടുംബത്തിനും ലഭ്യമാക്കുക. അഞ്ച് വര്‍ഷത്തിനുള്ളിൽ കൃഷിയിലൂടെ ഒരു കുടുംബത്തിന്റെ ഏറ്റവും ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പോത്തുകല്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദു കുന്നുമ്മല്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗി കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു അശോകന്, പഞ്ചായത്ത് ട്രൈബല്‍ ഡെവലപ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ലക്ഷ്മി ബാബു, ജെഎസ്എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Malappuram