x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ത​ട​സ​മാ​യ മ​ണ്ണ് ഉ​ട​ൻ നീ​ക്കു​മെ​ന്ന് എം​എ​ൽ​എ


Published: July 17, 2026 05:28 AM IST | Updated: July 17, 2026 05:28 AM IST

മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ കെ​ട്ടി​ടം എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചപ്പോൾ.

മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ച് 23 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ക്രി​ട്ടി​ക്ക​ൽ കെ​യ​ർ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യ മ​ണ്ണ് ഉ​ട​ൻ നീ​ക്കം ചെ​യ്യു​മെ​ന്ന് എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ. ഇ​ന്ന​ലെ കെ​ട്ടി​ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്ക​വെ​യാ​ണ് എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി​യ​ത്.

ഇ​തി​നാ​യി ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ സ​ഹാ​യം തേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2026-27 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ "ശി​ഹാ​ബ് ത​ങ്ങ​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക്' 10 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പ്ര​സ്തു​ത പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കു​വാ​നും എം​ആ​ർ​ഐ​യു​ടെ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പ​ന പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കു​വാ​നും എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി. മ​ഞ്ചേ​രി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഭാ​വി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എം​എ​ൽ​എ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്, ജ​ല അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കി വ​രു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​ക​ൾ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് ഡോ. ​പി.​എ​സ്. ഷീ​ന, സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. പ്ര​ഭു​ദാ​സ്, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​ടി.​എ​ൻ. അ​നൂ​പ്, സീ​നി​യ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ്ര​സ​ന്ന​ൻ, ലേ ​സെ​ക്ര​ട്ട​റി എ.​പി. മു​ജീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up